നമ്മുടെ മുഖത്തിന്റെ സൗന്ദര്യം കെടുത്തുന്ന ഒന്നാണ് നര. ചെറുപ്പക്കാരിൽ മുടി നരയ്ക്കുന്നത് പ്രായക്കൂടുതൽ തോന്നാൻ ഇടയാക്കും. ഇത് നമ്മുടെ ആത്മവിശ്വാസത്തെയും ബാധിയ്ക്കും. തല നരയ്ക്കുന്നത് യുവതീ യുവാക്കൾക്കിടയിൽ വലിയ മാനസിക സംഘർഷത്തിന് വരെ കാരണമാകും.
നര മാറ്റി മുടി കറുകറുത്തതാക്കാൻ ഇന്ന് വിപണിയിൽ ഹെയർ ഡൈകൾ സുലഭമാണ്. എന്നാൽ ഇവ വാങ്ങി ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതുകൊണ്ട് തന്നെ നര വരുന്നത് വലിയ പ്രശ്‌നമായിട്ടാണ് എല്ലാവരും കാണുക. എന്നാൽ ഇനി നര ഒരു പ്രശ്‌നമേ അല്ല. വീട്ടിൽ തന്നെയുള്ള ചില ചേരുവകൾ ഉപയോഗിച്ച് മുടിയ്ക്ക് ഒട്ടും ഹാനികരമല്ലാത്ത രീതിയിൽ നമുക്ക് തന്നെ ഡൈ ഉണ്ടാക്കാം.
ഈ പ്രകൃതിദത്ത ഡൈയ്ക്കായി ആദ്യം വേണ്ടത് അൽപ്പം കർപ്പൂരമാണ്. ഇതിന് പുറമേ കറ്റാർവാഴ, ചായപ്പൊടി, പനിക്കൂർക്ക, കറിവേപ്പില, നെല്ലിക്ക, മയിലാഞ്ചിപ്പൊടി, നീലയമരി എന്നിവയും നമ്മുടെ ഡൈ ഉണ്ടാക്കാൻ ആവശ്യമാണ്.
രാത്രിയാണ് നമ്മുടെ ഡൈ ഉണ്ടാക്കേണ്ടത്. വെള്ളത്തിൽ അൽപ്പം ചായപ്പൊടി, പനിക്കൂർക്കയുടെ ഇലകൾ, കർപ്പൂരം എന്നിവ ചേർത്ത് തിളപ്പിക്കുക. നന്നായി തിളച്ചാൽ തീ ഓഫാക്കാം. ഒരു മിക്‌സിയുടെ ജാർ എടുത്ത് ഇതിലേക്ക് പനിക്കൂർക്ക, കറിവേപ്പില, ഒരു നെല്ലിക്ക എന്നിവ ചേർത്ത് അരച്ചെടുക്കാം. ഇത് മാറ്റിവയ്ക്കുക. ഇരുമ്പ് ചീനച്ചട്ടിയിൽ വേണം ഈ ഡൈ ഉണ്ടാക്കാൻ. ചീനച്ചട്ടി എടുത്ത ശേഷം നേരത്തെ തയ്യാറാക്കിയ വെള്ളവും മിക്‌സിയിൽ അരച്ചെടുത്ത പേസ്റ്റും ചേർത്ത് ഇളക്കുക. ഈ പാക്ക് രാത്രി മുഴുവനും വയ്ക്കുക.
പിറ്റേന്ന് രാവിലെ ഈ മിശ്രിതം ഉപയോഗിക്കാം. കുളിക്കാൻ പോകുന്നതിന് ഒരു മണിക്കൂർ മുൻപ് ഈ പേസ്റ്റ് തലയിൽ തേയ്ക്കാം. വൈകീട്ട് നീലമരിയും ചെറുചൂടുവെള്ളവും യോജിപ്പിച്ച് ഈ വെള്ളത്തിൽ തല കഴുകണം. എങ്കിൽ മാത്രമേ നാച്ചുറൽ ഹെന്നയുടെ ഗുണം മുടിയ്ക്ക് പൂർണമായും ലഭിക്കുകയുള്ളൂ.
Discussion about this post