ധാക്ക; ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷ വേട്ടയിൽ ലോകരാജ്യങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ന്യൂനപക്ഷ വിഭാഗത്തിനെതിരെ ആക്രമണത്തിലും ക്രൂരതയിലും ഇന്ത്യയിലും പ്രതിഷേധങ്ങൾ നടക്കുന്നു. ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ബംഗ്ലാദേശിലെ പുതിയ ഇടക്കാല സർക്കാരിനെ ലോകരാജ്യങ്ങൾ കുറ്റപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളിലും വീഡിയോകളിലും ആക്രമണത്തിൻറെ ആഴം വ്യക്തമാണ്. ലോകത്തിൻറെ വിവിധഭാഗങ്ങളിൽ ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
അതിനിടെ, ഇടക്കാല സർക്കാരിൻറെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ഹിന്ദു ക്ഷേത്രം സന്ദർശിച്ചു. മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിൻറെ തലസ്ഥാനമായ ധാക്കയിലെ ധകേശ്വരി ദേശീയ ക്ഷേത്രത്തിലാണ് സന്ദർശനം നടത്തിയത്. ബംഗ്ലാദേശിലെ ഏറ്റവും പവിത്രമായ ഹിന്ദു ക്ഷേത്രമാണ് ശക്തിപീഠം. ധാക്കേശ്വരി മാതാ എന്നാൽ ധാക്കയുടെ ദേവി എന്നാണ് ലോക സങ്കല്പം.
അവകാശങ്ങൾ എല്ലാവർക്കും തുല്യമാണ്, നാമെല്ലാവരും ഒറ്റ മനുഷ്യരാണ്. എല്ലാവർക്കും ഒരേ അവകാശങ്ങളാണ്. നമുക്കിടയിൽ വിവേചനം കാണിക്കരുത്. ക്ഷമയോടെയിരിക്കേണ്ട സമയമാണിത്. മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുത്. സർക്കാർ ഏതെങ്കിലും കാര്യത്തിൽ പരാജയപ്പെടുകയാണെങ്കിൽ സർക്കാരിനെ വിമർശിക്കുക.”
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളിലും അതിക്രമങ്ങളിലും പ്രതിഷേധിച്ച് ധാക്കയിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ബംഗ്ലാദേശിലെ എല്ലാ ജില്ലകളിലും പ്രതിഷേധം തുടരുകയാണ്.ഞങ്ങൾ ബംഗ്ലാദേശിലെ പൗരന്മാരാണെന്നും , അഭയാർത്ഥികളല്ലെന്നും ജനങ്ങൾ മുദ്രാവാക്യം മുഴക്കി. പിന്നെ എന്തുകൊണ്ടാണ് ഞങ്ങൾ പീഡിപ്പിക്കപ്പെടുന്നതെന്ന് ഉത്തരവാദിത്വപ്പെട്ടവർ മറുപടി നൽകണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യയടക്കം ലോകത്തെ പല രാജ്യങ്ങളിലും പ്രതിഷേധ റാലികൾ നടക്കുന്നു. ആക്രമണങ്ങൾക്കും അതിക്രമങ്ങൾക്കും എതിരെ ആളുകൾ തെരുവിലിറങ്ങിയിട്ടുണ്ട്.
Discussion about this post