വാഷിംഗ്ടൺ : ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമായാൽ ഇസ്രായേലിനെതിരായ പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്മാറിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കരാർ നിലവിൽ വന്നാൽ ഇസ്രായേലിനെതിരായ പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമായാൽ മാത്രമേ ഇസ്രായേലിനെതിരായ നേരിട്ടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്തിരിയുകയുള്ളൂ എന്ന് മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.
ഹമാസ് ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ വ്യാഴാഴ്ച്ച ഇരുവരും തമ്മിലുള്ള ചർച്ച ആരംഭിക്കും. ചർച്ചയിൽ ഹമാസ് -ഇസ്രായേൽ പങ്കെടുക്കണമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ ആവശ്യപ്പെട്ടിരുന്നു. ചർച്ചകൾക്കായി ഇരുവിഭാഗവും എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സംഘർഷങ്ങൾ അവസാനിപ്പിക്കണമെങ്കിൽ ഏറ്റവും നല്ല മാർഗം വെടിനിർത്തൽ കരാറാണെന്ന് വിശ്വസിക്കുന്നു’ പ്രസിഡന്റ് ജോ ബൈഡന്റ ന്യൂ ഒർലിയൻസിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post