എല്ലാ വീടുകളിലെയും പ്രധാന പ്രശ്‌നക്കാർ ആണ് ഈച്ചകളും പാറ്റകളും. വീട് എത്ര വൃത്തിയാക്കി ഇട്ടാലും ഇവ പോകില്ല. അടുക്കളയിലും പരിസരങ്ങളിലും ആണ് ഇവയുടെ ശല്യം കൂടുതലായി കാണാറുള്ളത്. വീടുകളിൽ സൈ്വര്യമായി വിഹരിക്കുന്ന ഇവർ രോഗവ്യാപികൾ കൂടിയാണ്. അതുകൊണ്ട് തന്നെ ഇവ വീടുകളിൽ എത്തുന്നതിനെ വീട്ടമ്മമാർ ശക്തമായി പ്രതിരോധിക്കാറുണ്ട്.
ഈച്ചകളെയും പാറ്റകളെയും തുരത്താൻ പ്രധാനമായും രാസ വസ്തുക്കൾ ആണ് പ്രധാനമായും ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. അടുക്കളയിൽ ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ഭക്ഷണത്തിൽ കലരുന്നതിന് ഇടയാക്കാം. ഇത്തരം രാസവസ്തുക്കൾ ശ്വസിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണം ആകും. അപ്പോൾ പിന്നെ പാറ്റകളെ തുരത്താൻ എന്ത് ചെയ്യും എന്നല്ലേ?. വഴിയുണ്ട്. ഇതിനായി നാലോ അഞ്ചോ തീപ്പട്ടികൊള്ളികൾ മാത്രം മതി.
വെള്ളവും തീപ്പെട്ടി കോലും കൊണ്ടാണ് ഈ മിശ്രിതം തയ്യാറാക്കേണ്ടത്. ആദ്യം ഒരു കപ്പിൽ വെള്ളം എടുക്കുക. ഇതിലേക്ക് പത്ത് തീപ്പെട്ടികോലുകൾ ഇടുക. ശേഷം ഇത് നന്നായി കുതിരാൻ വയ്ക്കുക. ശേഷം ആ മരുന്ന് മുഴുവൻ വെള്ളത്തിൽ കലരുന്ന തരത്തിൽ ഇളക്കുക. ഇതിന് ശേഷം ബാക്കിയാകുന്ന കോലുകൾ മുഴുവൻ വെളളത്തിൽ നിന്നും എടുത്ത് മാറ്റാം.
ഇത്തരത്തിൽ തയ്യാറായ ലായനി ഒരു സ്േ്രപ ബോട്ടിലിലേക്ക് ഒഴിക്കുക. ശേഷം ഇത് അടുക്കളയിലും സിങ്കിലും തളിക്കാം. ഇതിന്റെ മണം കേട്ടാൽ പാറ്റകളും ഈച്ചകളും വരില്ല. പല്ലികളെ തുരത്താനും ഈ ലായനി ഉപയോഗിക്കാം. അതേസമയം തീപ്പെട്ടിയിലെ മരുന്ന് രാസവസ്തു ആയതിനാൽ അടുക്കളയിൽ അടിയ്ക്കുമ്പോൾ ശ്രദ്ധിക്കണം. ഭക്ഷണ സാധനങ്ങളിൽ ഇവ കലരാതെ നോക്കണം.
Discussion about this post