ന്യൂഡൽഹി: 1800 അതിഥികൾ , 6000 ത്തോളം വിശിഷ്ടാതിഥികൾ……. ജനകീയ പങ്കാളിത്തത്തോടെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി രാജ്യം. വ്യഴാഴ്ച രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തുന്നതോടെയാണ് ആഘോഷ ചടങ്ങുകൾ ആരംഭിക്കുക.
വികിസിത ഭാരതം 2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രമേയം. 2047 ഓടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. 11ാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുമുള്ള 6000 ത്തോളം വിശിഷ്ടാതിഥികളെ ക്ഷണിച്ചിട്ടുണ്ട്. യുവാക്കൾ, വനവാസികൾ , കർഷകർ, സ്ത്രീകൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളലരെയാണ് ക്ഷണിച്ചിരിക്കുന്നത്. ഇവർ വിവിധ സർക്കാർ പദ്ധതികളിലൂടെയും /സംരംഭങ്ങളുടെയും സഹായത്തോടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 2,000-ത്തോളം ആളുകളെ പരമ്പരാഗത വസ്ത്രം ധരിച്ച് മഹത്തായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയുടെ ഒളിമ്പിക്സ് താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി താരങ്ങളെ കാണുമെന്ന് ആണ് വിവരം. 117 ഇന്ത്യൻ അത്ലറ്റുകളുടെ സംഘം ആഗസ്റ്റ് 15 ന് ചടങ്ങിൽ പങ്കെടുക്കുക.
Discussion about this post