ബീജിംഗ്; ചൈനയിൽ മാനസിക വെല്ലുവിളി നേരിടുന്ന 19 കാരനെ സ്തനവലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി പരാതിയ മദ്ധ്യ ചൈനയിലെ ഹുബ പ്രവശ്യയിലെ വുഹാൻ സ്വദേശിയെ ആണ് സ്ത്രീകൾക്ക് ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രദേശത്തെ ബ്യൂട്ടി ക്ലിനിക്കുകാരാണ് ചതിച്ചതെന്നാണ് മാതാവ് പറയുന്നത്.
ക്ലിനിക്കിൽ ജോലി തേടിപ്പോയപ്പോഴാണ് ലൈവ് സ്ട്രീമിംഗ് വഴി പണമുണ്ടാക്കാൻ വഴിയുണ്ട് എന്നും പറഞ്ഞ് പറ്റിച്ച് ശസ്ത്രക്രിയ നടത്തിയതത്രേ. ജോലിയെ കുറിച്ച് അന്വേഷിച്ച യുവാവിനോട് ആദ്യം സ്തനശസ്ത്രക്രിയ നടത്തണമെന്നും അത് ഭേദമാകുമ്പോൾ ജോലി ചെയ്ത് തുടങ്ങാമെന്നുമാണ് സ്റ്റാഫ് പറഞ്ഞത്. അത് സ്ത്രീകൾക്കല്ലേ ചെയ്യുക എന്ന് ചോദിച്ചപ്പോൾ പുരുഷന്മാർക്കും ചെയ്യാം എന്നായിരുന്നു മറുപടി. ഫീസിനെ കുറിച്ച് ചോദിച്ചപ്പോൾ തവണകളായി അടച്ചാൽ മതിയെന്നും ലൈവ് സ്ട്രീമിംഗിൽ നിന്നും പണം കിട്ടുമ്പോൾ അടച്ചാൽ മതിയെന്നുമാണ് പറഞ്ഞത്. അങ്ങനെയാണ് യുവാവിന് സർജറി ചെയ്യുന്നത്. 30,000 യുവാനാണ് യുവാവ് അടക്കേണ്ടത്.
ഇപ്പോൾ തന്റെ മകന്റെ സ്തനങ്ങൾ ബി കപ്പ് സൈനിലാണ് ഉള്ളതെന്നും അത് കാണുമ്പോൾ തന്റെ ഹൃദയം തകരുന്നുവെന്നും യുവാവിന്റെ അമ്മ പറയുന്നു. തന്റെ മകന് അഞ്ചുവയസുകാരന്റെ മാനസികവളർച്ചയെ ഉള്ളൂ എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റുകളും മാതാവ് കാണിക്കുന്നുണ്ട്. എന്തായാലും സംഭംവത്തിൽ അന്വേഷണം നടത്തുകയാണ് പോലീസ്.
Discussion about this post