ന്യൂഡൽഹി: 78 ആം സ്വാതന്ത്ര ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. ഡൽഹിയിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സ്വാതന്ത്ര്യ ദിനത്തിൽ ഇന്ന് രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. തുടർന്ന് ചെങ്കോട്ടയിൽ നിന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കർഷകർ , സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകൾക്ക് വിശിഷ്ടാതിഥികളായി എത്തുന്നത്.
വിപുലമായ ആഘോഷങ്ങളോട് കൂടി തുടങ്ങുന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകരാന്മാർ പങ്കെടുക്കും.
കര, നാവിക വ്യോമസേനകൾ, ദില്ലി പൊലീസ്, എൻ സി സി, എൻ എസ് എസ് എന്നിവരുൾപ്പെടെ വിവിധ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളും, പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത് ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമാകും. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. .
അതേസമയം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചെങ്കോട്ട ഉൾപ്പെടെ രാജ്യതലസ്ഥാന മേഖലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മമീരിലടക്കം ഏറ്റുമുട്ടൽ കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് രാജ്യം.
Discussion about this post