തിരുവനന്തപുരം: പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണം എന്ന് നിർദ്ദേശിച്ചു കൊണ്ട് വിവിധ ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി കേന്ദ്രം.
കേരളത്തിൽ ഇന്നും അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത് . കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കരുതിയിരിക്കുക, വേണ്ട നടപടികൾ എടുക്കുക എന്നാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട് . അതേസമയം 24 മണിക്കൂറിനുള്ളിൽ 115.6 എം എം മുതൽ 204.4 എം എം വരെ മഴ ലഭിക്കാനുള്ള സാഹചര്യവും നിലവിലുണ്ട് . ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post