കൊൽക്കത്ത: പിജി ഡോക്ടറുടെ കൊലപാതകം നടന്ന ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡ് പ്രതിഷേധക്കാർ അടിച്ചുതകർത്തതായി റിപ്പോർട്ട്. എന്നാൽ കൊലപാതകം നടന്നത് സെമിനാർ ഹാളിലാണെന്നും അവിടെ അക്രമങ്ങളുണ്ടായിട്ടില്ലെന്നും കൊൽക്കത്ത പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുത്. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് സമൂഹമാദ്ധ്യമമായ എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ആശുപത്രി പരിസരത്ത് അർധരാത്രിയോടെ നിരവധി പേരാണ് തമ്പടിച്ചത്. രാത്രികൾ സ്ത്രീകൾക്ക് സുരക്ഷിതമാക്കണം എന്ന ആവശ്യത്തിൽ ഊന്നിയായിരുന്നു പ്രതിഷേധം നടന്നത്. കൊല്ലപ്പെട്ട ട്രെയിനി ഡോക്ടർക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ തകർത്തു.അക്രമത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം ആശുപത്രിയിൽ ആക്രമണം നടത്തിയത് തൃണമൂൽ കോൺഗ്രസിന്റെ ആസൂത്രണത്തിലാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
Discussion about this post