78ാം സ്വാതന്ത്ര്യദിനാഘോഷത്തിലമർന്നിരിക്കുകയാണ് 140 കോടി ഇന്ത്യക്കാർ. വർഷങ്ങൾക്ക് മുൻപ് നമ്മുടെ പൂർവ്വികർ തെരവിലിറങ്ങി പോരാടിയതിന്റെയും ജീവത്യാഗം നടത്തിയതിന്റെയുമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ സ്വാതന്ത്ര്യദിനാഘോഷിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്. എ.ആർ റഹ്മാന്റെ ജയ്‌ഹോ എന്ന ഗാനം ആലപിക്കുന്ന ഒരു ഗായകനാണ് വീഡിയോയിൽ. എന്നാൽ ഇന്ത്യയിൽ നന്നല്ല ഇദ്ദേഹം ഗാനം ആലപിക്കുന്നത്. മറിച്ച് യു.കെയിൽ നിന്നാണ്. ഗായകന് ചുറ്റും ഇന്ത്യക്കാരും പാകിസ്താനികളും സ്വന്തം രാജ്യത്തിന്റെ പതാകകളും കൈകളിലേന്തി ഗായകനൊപ്പം ജയ്‌ഹോ ഏറ്റു പാടുന്നതും വീഡിയോയിൽ കാണാം.
ഇന്ത്യക്കാരും പാകിസ്താനികളും ലണ്ടനിൽ ഒരുമിച്ച് ജയ്‌ഹോ പാടുന്നു എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം രണ്ട് ദശലക്ഷത്തിലധികം ആൾക്കാരാണ് കണ്ടത്..യുകെ വിഭജിച്ചു, യുകെയിൽ ഒരുമിച്ചു എന്നാണ് രസകരമായ ഒരു കമന്റ്. ഇന്ത്യയും പാകിസ്താനുമെന്ന രണ്ട് രാജ്യങ്ങളായി വിഭജിച്ചവരുടെ മണ്ണിൽ വിഭജിക്കപ്പെട്ടവർ ഒന്നാകുന്ന മനോഹരമായ കാഴ്ചയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്
Discussion about this post