ന്യൂഡൽഹി : പ്രധാനമന്ത്രിയോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവച്ച് സ്വപ്നിൽ സുരേഷ് കുസാലെ .പ്രധാനമന്ത്രിയുടെത് ശാന്ത സ്വഭാവമാണെന്നും. അദ്ദേഹത്തിന്റെ വ്യക്തിത്വം ആരെയും പ്രചോദിപ്പിക്കുമെന്നും സ്വപ്നിൽ സുരേഷ് കുസാലെ പറഞ്ഞു.
‘പ്രധാനമന്ത്രി മോദിയെ കണ്ടതിൽ വളരെ സന്തോഷം . അത് എനിക്ക് ഒരുപാട് പോസിറ്റീവ് എനർജി നൽകുന്നു. ഞാൻ അദ്ദേഹത്തിന് ഒരു ഗണേശ വിഗ്രഹം സമ്മാനിച്ചു. പ്രധാനമന്ത്രിയുടേത് വളരെ ശാന്ത സ്വഭാവമാണ്. ആരെയും പ്രചോദിപ്പിക്കുന്ന സ്വഭാവമാണ്. അദ്ദേഹം എന്നെ കുറെയധികം അഭിനന്ദിച്ചു. ഈ നിമിഷം എനിക്ക് സ്വയം അഭിമാനം തോന്നുന്നു. ‘ – സ്വപ്നിൽ സുരേഷ് കുസാലെ പറഞ്ഞു.
ഒളിമ്പിക്സിന് മുമ്പ് അദ്ദേഹം ഞങ്ങൾക്ക് ആശംസകൾ നേർന്നിരുന്നു. ഞങ്ങളുടെ കരിയറിൽ ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഭാഷ പ്രശ്‌നം ആയതുകൊണ്ട് തന്നെ പ്രധാനമന്ത്രി തന്നോട് സംസാരിച്ചത് മറാഠിയിലായിരുന്നു എന്ന് സ്വപ്നിൽ സുരേഷ് കുസാലെ കൂട്ടിച്ചേർത്തു.
പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത് മടങ്ങിയ ഇന്ത്യൻ സംഘവുമായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനചടങ്ങുകൾക്ക് ശേഷം ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലായിരുന്നു കൂടിക്കാഴ്ച.
50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് ഇനത്തിൽ 2024 ഒളിമ്പിക്‌സ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് സ്വപ്നിൽ കുസാലെ . ഫൈനലിൽ 451.4 എന്ന മികച്ച സ്‌കോറോടെ വെങ്കലമെഡൽ നേടി കൊണ്ട് ഇന്ത്യയുടെ അഭിമാന കിരീടത്തിലെ പൊൻതൂവൽ ആയി മാറിയിരിക്കുകയാണ് സ്വപ്നിൽ കുസാലെ.
Discussion about this post