ന്യൂഡൽഹി: നൂറ് ഗ്രാം ഭാരക്കൂടുതലിനെ തുടർന്ന് ഒളിമ്പിക്‌സ് ഫൈനലിൽ നിന്നും പുറത്താക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗോട്ടിനെ പ്രശംസിച്ചും ആശ്വസിപ്പിച്ചും. പ്രധാനമന്ത്രി നരേന്ദ്ര മോദി. മെഡൽ നഷ്ടമായതിൽ ദു:ഖിക്കേണ്ടെന്നും, ഫൈനലിൽ എത്തിയതിലൂടെ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത് എന്നും താരത്തോട് പ്രധാനമന്ത്രി പറഞ്ഞു. ഔദ്യോഗിക വസതിയിൽ എല്ലാ ഒളിമ്പിക്‌സ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഒളിമ്പിക്‌സ് മത്സരങ്ങളിൽ ഫൈനലിൽ എത്തുന്ന ആദ്യ വനിതാ താരമാണ് വിനേഷ് ഫോഗോട്ട്. തന്നെയും രാജ്യത്തെയും സംബന്ധിച്ച് അത് അഭിമാനം നൽകുന്ന ഒന്നാണ്- പ്രധാനമന്ത്രി പറഞ്ഞു. ഫൈനലിൽ നിന്നും പുറത്താക്കപ്പെട്ടതിന് തൊട്ട് പിന്നാലെയും നരേന്ദ്ര മോദി ഫോഗോട്ടിനെ ആശ്വസിപ്പിച്ചിരുന്നു.
അതേസമയം നിലവിൽ പാരിസിൽ തന്നെ തുടരുകയാണ് വിനേഷ് ഫോഗോട്ട്. തനിക്ക് വെള്ളി മെഡലിന് അർഹതയുണ്ടെന്ന് കാട്ടി വിനേഷ് അപ്പീൽ നൽകിയിട്ടുണ്ട്. അതിൽ ഇന്നാണ് രാത്രിയോടെയാണ് ഇതിൽ വിധി വരുക. ഇതിന് ശേഷമാകും ഇന്ത്യയിലേക്കുള്ള വിനേഷിന്റെ മടക്കം.
ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടി കൊടുത്ത മലയാളി താരം ശ്രീജേഷിനെയും മറ്റ് താരങ്ങളെയും പ്രധാനമന്ത്രി കണ്ടു. ഇവരുടെ കുടുംബാംഗങ്ങളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
Discussion about this post