തിരുവനന്തപുരം; മമ്മൂട്ടിയെ ദേശീയ ചലച്ചിത്ര അവാർഡിൽ നിന്ന് തഴഞ്ഞെന്ന കുപ്രചരണങ്ങളിൽ പ്രതികരിച്ച് ജൂറി അംഗം എംബി പത്മകുമാർ. നടൻ മമ്മൂട്ടിയുടെ ഒരു സിനിമയും ഏഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡിന് അപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അനാവശ്യ വിവാദമാണ് ഇപ്പോൾ ആളുകൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മമ്മൂട്ടിയ്ക്ക് അവാർഡ് നൽകിയില്ലെന്ന പ്രചാരണം തെറ്റാണെന്നും രാഷ്ട്രീയ ഇടപെടൽ നടന്നെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി സിനിമകൾ അപേക്ഷിക്കാത്തതിൽ തനിക്ക് വിഷമം ഉണ്ടായെന്നും പത്മകുമാർ പറഞ്ഞു.
അതേസമയം അതേസമയം മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് മമ്മൂട്ടി ചിത്രം കാതൽ ദ് കോറിനായിരുന്നു. മികച്ച ചിത്രം, മികച്ച കഥ, മികച്ച പശ്ചാത്തല സംഗീതം, അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം എന്നിവ ഉൾപ്പടെ നാല് അവാർഡുകൾ ചിത്രം നേടുകയുണ്ടായി.













Discussion about this post