കണ്ണൂർ : കാഫിൽ സ്‌ക്രീൻഷോട്ടിനു പിന്നിൽ യുഡിഎഫ് തന്നെയെന്ന് ഇടതു മുന്നണി കൺവീനർ ഇപി ജയരാജൻ. കേരളത്തിൽ പോലീസ് രാഷ്ട്രീയം നോക്കിയല്ല പ്രവർത്തിക്കുന്നത് എന്ന് ഇപ്പോഴെങ്കിലും പ്രതിപക്ഷത്തിന് മനസ്സിലായല്ലോ എന്ന് അദ്ദേഹം ചോദിച്ചു. കോടതിയിലെ വിചാരണ ഘട്ടത്തിൽ ഇക്കാര്യം വ്യക്തമാനവുമെന്ന് ജയരാജൻ പറഞ്ഞു.
അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ വച്ചുകൊണ്ടാണ് പോലീസ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. അത് കോടതിയിൽ തെളിയിക്കലാണ് ഇനി ചെയ്യാനുള്ളത് . അപ്പോൾ എല്ലാവർക്കും യുഡിഎഫിന്റെ പങ്കു പുറത്തുവരുമെന്ന് ജയരാജൻ കൂട്ടിച്ചേർത്തു.
ഇപ്പോഴത്തെ റിപ്പോർട്ടിലുള്ളത് പ്രാഥമികമായ അന്വേഷണ റിപ്പോർട്ട് മാത്രമാണ്. സ്‌ക്രീൻ ഷോട്ടിനു പിന്നിൽ യുഡിഎഫ് ആണെന്നതിന് എന്താണിത്ര സംശയം യുഡിഎഫിന്റെ കൈകൾ പരിശുദ്ധമാണോ? കോടതിയിൽ വരട്ടെ, എല്ലാ കാര്യങ്ങളും ഞങ്ങൾ ഹാജരാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . അതേ സമയം മീഡിയെയ പലരും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇടതു ഗ്രൂപ്പുകളിലാണ് സ്‌ക്രീൻഷോട്ട് ആദ്യം വന്നതെന്നും ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം ഒന്നും തന്നെ പ്രതികരിച്ചില്ല.
Discussion about this post