കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി. വാരണാസിയിൽ നിന്നും സബർമതിയിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനിന്റെ 22 കോച്ചുകളാണ് പാളം തെറ്റിയത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. സംഭവത്തിൽ ഐബിയും യുപി പോലീസും റെയിൽവേയും അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
യാത്രക്കാരെ കാൺപൂരിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ആഗ്നിശമന സേനയും ആംബുലൻസും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
Discussion about this post