ചണ്ഡീഗഢ് : ഷോപ്പിംഗ് മാളിന് നേരെ ബോംബ് ഭീഷണി. ഹരിയാനയിലെ ഗുരുഗ്രാമിലെ ആംബിയൻസ് മാളിന് നേരെയാണ് ഭീഷണി. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. കെട്ടിടത്തിലെ എല്ലാവരെയും ബോംബ് വച്ച് തകർക്കും, നിങ്ങളാരും രക്ഷപ്പെടില്ല എന്നാണ് ഇമെയിൽ വഴി ഭീഷണി ഉയർത്തിയത്.
മാളിന്റെ മാനേജ്‌മെന്റിന്റെ ഇ-മെയിൽ വിലാസത്തിലേക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ ഉടനെ വിവരം പോലീസിനെ അറിയിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തി പരിശോധന തുടരുകയാണ്. ബോംബ് സ്‌ക്വാഡും ഒപ്പമുണ്ട്. കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചാണ് തിരച്ചിൽ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തിവരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post