മുംബൈ: മമ്മൂട്ടിയെ പോലെയുള്ള മഹാനടന്റെ മുന്നിൽ നിൽക്കാനുള്ള ശേഷി പോലും തനിക്കില്ലെന്ന് ദേശീയ പുരസ്‌കാര ജേതാവും നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. അദ്ദേഹം ഒരു ഇതിഹാസമാണ് എനഎനും അദ്ദേഹം പറഞ്ഞു. ദേശീയ പുരസ്‌കാര നേട്ടത്തിന് പിന്നാലെ മമ്മൂട്ടിയുമായി മത്സരിച്ചാണല്ലോ പുരസ്‌കാരം നേടിയത് എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ അവാർഡ് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള വാർത്തകൾ കണ്ടിരുന്നെങ്കിലും ജൂറിയുടെ മുമ്പിൽ ഏതൊക്കെ സിനിമകളാണ് ഉണ്ടായിരുന്നത് എന്ന് അറിയില്ലായിരുന്നു. മമ്മൂട്ടി സർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തിന്റെ മുമ്പിൽ നിൽക്കാൻ പോലമുള്ള ശേഷി എനിക്കില്ല. അദ്ദേഹത്തെ പോലുള്ളവർ മത്സരത്തിന് ഉണ്ടായിരുന്നു എന്നത് തന്നെ മഹാഭാഗ്യമാണ്’- ഋഷഭ് ഷെട്ടി പറഞ്ഞു.
പുരസ്‌കാരത്തെ കുറിച്ച് ഒരുപാട് പേർ പറഞ്ഞിരുന്നു. എന്നാൽ, അതൊന്നും വിശ്വാസമില്ലായിരുന്നു. വാർത്താസമ്മേളനത്തിൽ ജ്യൂറി പറഞ്ഞപ്പോൾ മാത്രമാണ് വിശ്വസിച്ചത്. ഭാര്യയാണ് ആദ്യം അഭിനന്ദിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
Discussion about this post