ബിയർ കഴിക്കും . പക്ഷേ മദ്യം ഇന്നേ വരെ കൈ കൊണ്ട് തൊട്ടട്ടില്ല. മദ്യം കഴിക്കാത്ത ആ ആൾ മോഹൻദാസ് അബ്ദദലീസീം …. 35 വയസ്സുകാരൻ .. ഇങ്ങനെ മദ്യം കഴിക്കില്ല എന്ന് പറയാൻ ഒരു കാരണമുണ്ട്. മോഹൻദാസ് അബ്ദദലീസീം കുടിക്കുന്നത് ആൽക്കഹോൾ ഇല്ലാത്ത ബിയറുകളാണ്.
മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുടനീളമുള്ള ഇത്തരം ആൽക്കഹോൾ ഇല്ലാത്ത മദ്യത്തിനുള്ള ആളുകളുടെ താൽപ്പര്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ . ഇസ്രായേൽ – ഹമാസ് സംഘർഷം രൂക്ഷമായതോടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ യുഎസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്‌കരണം നടക്കുന്നുണ്ട്. പെപ്സി, കൊക്കകോള എന്നിവയ്ക്കാണ് ഇത് മൂലമുള്ള തിരിച്ചടി. ഈ പാനീയങ്ങൾ വേണ്ടെന്ന് വയ്ക്കുന്നവർ ഭൂരിഭാഗവും ആൽക്കഹോൾ ഇല്ലാത്ത ബിയറുകൾ ആണ് കഴിക്കുന്നത്. പല നോൺ-ആൽക്കഹോളിക് ബിയറുകളിലും മദ്യം നീക്കം ചെയ്യുന്നതിനുപകരം, ആൽക്കഹോൾ ഉണ്ടാകുന്നതിനുള്ള പുളിപ്പിക്കൽ ഒഴിവാക്കിയാണ് നിർമ്മിക്കുന്നത്.
കാൾസ്ബെർഗും അൻഹ്യൂസർ-ബുഷ് ഇൻബെവും ഉൾപ്പെടെയുള്ള വിവിധ കമ്പനികളാണ് ആൽക്കഹോൾ ഫ്രീ മദ്യ വിപണിയിൽ ഇറക്കുന്നത്. എന്നാൽ മദ്യനിർമ്മാതാക്കളുടെ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ആൽക്കഹോളില്ലാത്ത ബിയറുകൾ വഴി ലഭിക്കുന്നത്.
ആഗോള ബിയർ നിർമാതാക്കളായ എബി ഇൻവേബ് സൗദി അറേബ്യയിൽ ആൽക്കഹോൾ രഹിത ബിയർ കൊറോണ സെറോ പുറത്തിറക്കിക്കഴിഞ്ഞു. അതേ സമയം യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരോക്ഷമായി പോലും മദ്യം പ്രോത്സാഹിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആൽക്കഹോൾ രഹിത മദ്യത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ നയം അത്തരത്തിലായിരിക്കുമോ എന്നത് വ്യക്തമല്ല. അത് അറിഞ്ഞ ശേഷം മാത്രമായിരിക്കും നിർമാതാക്കളുടെ തുടർന്നുള്ള നീക്കം.
Discussion about this post