ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സ് ബ്രസീലിലെ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. ബ്രസീലിയൻ ജഡ്ജി അലക്‌സാണ്ടർ ഡി മൊറേസിൽ നിന്നുള്ള സെൻസർഷിപ്പ് ഉത്തരവുകൾ പ്രകാരമാണ് ബ്രസീലിലെ അതിൻ്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് എന്ന് എക്‌സ് ശനിയാഴ്ച പറഞ്ഞു.
തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള നിയമപരമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തങ്ങളുടെ നിയമ പ്രതിനിധികളിൽ ഒരാളെ അറസ്റ്റ് ചെയ്യുമെന്ന് മൊറേസ് രഹസ്യമായി ഭീഷണിപ്പെടുത്തിയതായി എക്‌സ് അവകാശപ്പെടുന്നു.
‘ബ്രസീലിലെ തങ്ങളുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിർത്തി വെക്കാനുള്ള തീരുമാനം ബുദ്ധിമുട്ടായിരുന്നു. പക്ഷേ അലക്‌സാണ്ടർ ഡി മൊറേസിൽ നിന്നുള്ള സെൻസർഷിപ്പ് ഉത്തരവുകൾ പ്രകാരം അതിനു ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു’- എലോൺ മസ്‌ക് പോസ്റ്റ് ചെയ്തു.
Discussion about this post