മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. മക്കളുമൊത്തുള്ള വീഡിയോസ് പേക്ഷ്രകർ ഇരും കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ ആളുകൾക്ക് ഇടയിൽ പ്രിയംങ്കരിയാക്കിയത്. ഡി ഫോർ ഡാൻസ്’ റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ഇതിന് പുറമേ സൂപ്പർ അമ്മ കൂടിയാണ് പേളി മാണി. എന്നാൽ ഇപ്പോൾ നില, നിതാര എന്നിങ്ങനെ രണ്ടു പെൺമക്കളുടെ അമ്മ എന്ന നിലയിലാണ് പേളി അറിയപ്പെടുന്നത്.
ഇപ്പോഴിതാ, ചിങ്ങം ഒന്നിന് പുതിയൊരു തുടക്കം കുറിച്ച സന്തോഷം പങ്കിടുകയാണ് താരം. ‘ഇന്ന് ചിങ്ങം ഒന്ന്, മലയാളം പുതുവർഷത്തിന്റെ ആദ്യ ദിനം, വർഷങ്ങളായി എന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു കാര്യം ഒടുവിൽ ഞാൻ ടിക്ക് ചെയ്യുന്നു- ഭരതനാട്യത്തിലേക്ക് മടങ്ങുന്നു!
എന്ന് പറഞ്ഞാണ് പേളി ചിത്രങ്ങൾ സഹിതം സന്തോഷം പങ്കുവെച്ചത്.
എന്റെ ഗുരു ഇന്ന് എത്തി. പരമ്പരാഗത രീതിയിൽ ഗുരു ദക്ഷിണ നൽകിയ ശേഷം ഞങ്ങൾ എന്റെ ആദ്യ പാഠം ആരംഭിച്ചു. എന്റെ ഹൃദയം ഒരിക്കലും മറക്കാത്തത് . ഓർക്കാൻ എന്റെ കാലുകൾ ശ്രമിക്കുന്നതുപോലെ തോന്നി എന്ന് പേളിമാണി കുറിച്ചു.
കുട്ടിക്കാലത്ത്, എന്റെ ആദ്യ ഗുരു താരകല്യണിൽ നിന്നാണ് ഞാൻ ശാസ്ത്രീയ നൃത്തം പഠിച്ചത്. ഞാനും നൃത്തം ചെയ്തു. പക്ഷേ ജീവിതം മുന്നോട്ടുപോയപ്പോൾ എനിക്ക് അത് താൽക്കാലികമായി നിർത്തേണ്ടിവന്നു. ഇപ്പോൾ, ഒരു അമ്മയെന്ന നിലയിൽ, പുതിയ എന്തെങ്കിലും ആരംഭിക്കാൻ ഒരിക്കലും വൈകിയിട്ടില്ലെന്ന് എന്റെ കുട്ടികളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പുതിയ തുടക്കങ്ങൾ, വേദനയുള്ള പേശികൾ, അഭിനിവേശങ്ങൾ വീണ്ടും കണ്ടെത്തുന്നതിലുള്ള സന്തോഷം ഇതാ എന്ന് പറഞ്ഞാണ് പേളി കുറിപ്പ് അവസാനിപ്പിക്കുന്നത്.













Discussion about this post