ഇന്ത്യയിൽ വന്ന് ഇന്ത്യയിലെ ജീവിതവും സംസ്കാരവുമെല്ലാം പകര്‍ത്തുന്ന നിരവധി വിദേശ യൂട്യൂബര്‍മാരെ കണ്ടിട്ടുണ്ട്. അത്തരത്തില്‍ പ്രശസ്തയായ ഒരു കണ്ടന്റ് ക്രിയേറ്റർ ആണ് മരിയ ചുഗുറോവ. റഷ്യന്‍ സ്വദേശിയാണ് മരിയ. ഇന്ത്യയിൽ നിന്നുള്ള അനേകം വീഡിയോകൾ മരിയ ഇതിനകം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഇന്ത്യയിലെ ലോക്കൽ ട്രെയിനിൽ നടത്തുന്ന ഒരു യാത്രയാണ് മരിയ പകര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഔട്ട്ഫിറ്റില്‍ മരിയ എത്തിയത്.
മാഹിം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങള്‍ ആണ് ആദ്യം വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്. ട്രെയിനിൽ കയറാൻ തയ്യാറായി നിൽക്കുന്ന മരിയയെയും പിന്നീട് ട്രെയിനിന്റെ അകത്ത് നിന്നുള്ള കാഴ്ച്ചകളും കാണിച്ചിരിക്കുന്നു. യാത്രക്കാരോട് സംസാരിക്കാൻ ശ്രമിക്കുന്നതും കാണാം.
ട്രെയിനിൽ സ്ത്രീകൾക്ക് മാത്രമായിട്ടുള്ള ലേഡീസ് കോച്ചിനെ കുറിച്ചും മരിയ പറയുന്നുണ്ട്. മരിയയുടെ യാത്ര ജനറൽ കോച്ചിൽ ആണ്.
സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് ശ്രദ്ധിക്കുന്നതിന് മരിയ ഇന്ത്യൻ റെയിൽവേയോട് വീഡിയോയില്‍ നന്ദി പറയുന്നുണ്ട്. ഒപ്പം തന്നെ തന്റെ യാത്രാനുഭവത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് മരിയ പങ്കുവയ്ക്കുന്നത്. ഒരുപാട് പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
Discussion about this post