ജീവിതത്തിലെ ഓരോ നിമിഷങ്ങൾ ഫോട്ടോ എടുത്ത് പകർത്തി വയ്ക്കുന്നവരായിരിക്കും നമ്മൾ. ആ ഫോട്ടോ ആയിരിക്കും എന്നും ആ നിമിത്തെ ഓർമ്മയായി എന്നും നിലനിൽക്കുക. അതിനാൽ ഫോട്ടോ എടുക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. ഇന്ന് ആഗസ്റ്റ് 19. ലോക ഫോട്ടോഗ്രാഫി ദിനം.
ഫോട്ടോഗ്രാഫി എന്ന കലയെയും അതിന് അടിത്തറയിട്ട സാങ്കേതികവിദ്യയെയും ചരിത്രത്തെയും അനുസ്മരിപ്പിക്കുന്നതാണ് ഈ ദിനം. ചരിത്രസംഭവങ്ങൾ രേഖപ്പെടുത്തുന്നതിലും ഭാവിതലമുറകളെ ഓർക്കുന്നതിനും ഒരു ചിത്രത്തിൽ അവ ഉൾപ്പെടുത്തുന്നതിലും ഫോട്ടോഗ്രാഫി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഫോട്ടോഗ്രാഫർമാരുടെ നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം, ഈ മാന്ത്രികജാലം പഠിക്കാൻ ലോകമെമ്പാടുമുള്ള ആളുകളെ പ്രോത്സാഹിപ്പിച്ച ഫോട്ടോഗ്രാഫിയുടെ തുടക്കക്കാർക്കും ആളുകൾ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
ചരിത്രം
ഒരു വസ്തുവിന്റെ ഫോട്ടോ 1826-ൽ ഫ്രഞ്ച് ജോസഫ് നൈസ്‌ഫോർ നീപ്‌സ് പകർത്തിയത്. 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവൺമെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളിൽ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമർപ്പിച്ചതിന്റെ ഓർമ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വർഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ശാസ്ത്ര നേട്ടങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഫോട്ടോഗ്രഫി. പലപ്പോഴും ഒറ്റ ക്ലിക്കിലൂടെ ഒരുപാട് കാര്യങ്ങൾ ഓരോ ഫോട്ടോയ്ക്കും പറയാനുണ്ട്.
ഫോട്ടോഗ്രാഫി കാലക്രമേണ മെച്ചപ്പെട്ടു. പലർക്കും, ഇത് ഒരു വിനോദത്തിൽ നിന്ന് ഒരു മുഴുനീള കരിയറായി പരിണമിച്ചു. വെറുമൊരു സാങ്കേതികവിദ്യ എന്ന നിലയിൽ നിന്ന് ഒരൊറ്റ നിമിഷം കൊണ്ട് ആയിരം വാക്കുകൾ കൈമാറാൻ ഒരാളെ പ്രാപ്തമാക്കുന്ന ഒരു ആവിഷ്‌കാര മാർഗമായി ഇത് പരിണമിച്ചു.
Discussion about this post