സുരേഷ് ഗോപിയുടെ ത്രില്ലർ ചിത്രം വരാഹത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. സുരേഷ് ഗോപി, സുരാജ വെഞ്ഞാറമൂട്, ഗൗതം വസുദേവ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെക്കന്റ് ലുക്ക് പോസ്റ്ററിൽ സുരേഷ് ഗോപിയുടെയും സുരാജിന്റെയും ഗൗതം വസുദേവിന്റെയും വ്യത്യസ്ത ലുക്കുകൾ കാണാം.
ഒരു കംപ്ലീറ്റ് ത്രില്ലർ സിനിമയായിരിക്കും വരാഹം. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ് എന്നീ ബനറുകളിൽ വിനീത് ജയ്ൻ, സഞ്ജൻ പടിയൂർ എന്നിവരാണ് വരാഹം നിർമിക്കുന്നത്. വൈകാതെ തന്നെ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരം.
നവ്യ നായർ, പ്രാി തെഹ്‌ലാൻ ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയു എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളിൽ എത്തുന്നു.
Discussion about this post