എറണാകുളം: കൊച്ചിയിൽ ആറ് വയസുകാരിയായ വിദ്യാർത്ഥിനിയെ മദ്രസയ്‌ക്കുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച താൽക്കാലിക അദ്ധ്യാപകൻ പിടിയിൽ. കലൂർ കറുകപ്പള്ളി സ്വദേശി അൻസാരിയാണ് മാതാപിതാക്കളുടെ പരാതി പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം നടന്നത്.
മത പഠനത്തിനായി മദ്രസയിലെത്തിയ പെൺകുട്ടിയെ അദ്ധ്യാപകൻ ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇയാളിൽ നിന്നും രക്ഷപെട്ട പെൺകുട്ടി വീട്ടിലേക്ക് ഓടുകയും . തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിക്കുകയുമായിരിന്നു.
മദ്രസയിൽ താത്കാലിക അദ്ധ്യാപകനായി ജോലി ചെയ്ത് വരിയായിരുന്നു അൻസാരി. ഇയാൾക്കെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.
Discussion about this post