തിരുവനന്തപുരം: തൃശൂർ: എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളും കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പോക്‌സോ) കേസുകളും ഇരട്ടിയായെന്ന് റിപ്പോർട്ട് . 2016ൽ സംസ്ഥാനത്ത് 2,131 പോക്‌സോ കേസുകളുണ്ടായിരുന്നത് 2023ൽ 4,641 ആയി. അതേമസമയം ഇക്കൊല്ലം ജൂൺ വരെ 2,180 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടികളെ പീഡിപ്പിക്കുന്നത് മിക്കപ്പോഴും അപരിചിതരല്ല അടുപ്പക്കാരാണ് എന്നാണ് യാഥാർഥ്യം. അദ്ധ്യാപകർ, സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർ, കുട്ടികളെ താലോലിക്കുന്ന കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ തുടങ്ങിയവരാണ് മിക്കപ്പോഴും പ്രതി സ്ഥാനത്ത്. പ്രതികളിൽ സ്ത്രീകളുമുണ്ട് എന്നാണ് അടുത്ത കാലത്ത് കണ്ടു വരുന്ന ശ്രദ്ധേയമായ കാര്യം .
ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനങ്ങളെപ്പറ്റി വീട്ടിലും വിദ്യാലയങ്ങളിലും കുട്ടികളെ ബോധവത്കരിക്കുകയാണ് ആദ്യപടി. കാര്യങ്ങൾ സൗഹാർദ്ദപരമായി മാതാപിതാക്കളോട് തുറന്നു പറയാനും ശീലിപ്പിക്കണം. അപരിചിതരുടെ സൗഹൃദാപേക്ഷ സ്വീകരിക്കാതിരിക്കുക, പരിചയമില്ലാത്തവരോട് ചാറ്റ് ചെയ്യാതിരിക്കുക, സംശയകരമായ ലിങ്കുകളിൽ ക്‌ളിക്ക് ചെയ്യാതിരിക്കുക തുടങ്ങിയവയും ശ്രദ്ധിക്കണം.
Discussion about this post