പാലക്കാട്: സിപിഎം നേതാവ് പി.കെ ശശി പാർട്ടി ഫണ്ടിൽ നിന്നും തട്ടിയത് 20 ലക്ഷം രൂപയെന്ന് കണ്ടെത്തൽ. സിപിഎം അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് നിർണായക കണ്ടെത്തലുകൾ ഉള്ളത്. ശശിയുടേത് സിപിഎം കമ്യൂണിസ്റ്റ് ജീവിത ശൈലി അല്ലെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സിപിഎം പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്നും ജില്ലാ ഫണ്ടിൽ നിന്നുമാണ് ശശി പണം തട്ടിയത്. ഇരു ഫണ്ടുകളിൽ നിന്നും 10 ലക്ഷം രൂപ വീതം 20 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഈ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ശശിയുടേത് കമ്യൂണിസ്റ്റുകാരുടെ ജീവിത ശൈലി അല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫണ്ട് തട്ടിപ്പിനെ തുടർന്ന് പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശശിയ്‌ക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. ഇനി പ്രാഥമിക അംഗത്വം മാത്രമായിരിക്കും ഉണ്ടാകുക. സിപിഎം നേതാവ് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം.
Discussion about this post