ദിനോസറുകളുടെ വശനാശത്തെ കുറിച്ച് നിർണായക പഠനവുമായി ശാസ്ത്രലോകം. 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് മെക്‌സിക്കോയിലെ ചിക്‌സുലബിലെ യുകാറ്റൻ പെനിൻസുലയിൽ ഒരു ഛിന്നഗ്രഹം കൂട്ടിയിടിച്ചത് ഭൂമിയിൽ അതിഭീകകരമായ മാറ്റങ്ങളാണ് ഉണ്ടായത്. ഈ കൂട്ടിയിടിയുടെ അനന്തര ഫലമായി ദിനോസറുകൾ ഉൾപ്പെടെ 75 ശതമാനം ജന്തുജാലങ്ങളുടെയും വംശനാശം സംഭവിച്ചു. ഇതിൽ ബാക്കിയായത് പക്ഷികൾ മാത്രമാണ്.
എന്നാൽ, ഈ കൂട്ടിയിടി എങ്ങനെയാണെന്നും ഛിന്നഗ്രഹത്തിലടങ്ങിയിരുനന രാസവസ്തു എന്തായിരുന്നുവെന്നതിനെ കുറിച്ചുമുള്ള പഠനത്തിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സൗരയൂധത്തിൽ നിന്നുള്ള വസ്തുക്കൾ അടങ്ങിയ അപൂർവയിനം കളിമണ്ണ് നിറഞ്ഞ ഭീമൻ ചെളിക്കട്ടയായിരുന്നു ഡിനോസറുകളുടെ കൊലയാളിയെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു.
ഭീമൻ ബഹിരാകാശ പാറകൾ കൂട്ടിയിടിച്ചതാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമന്ന് 1980ൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. എന്നാൽ, ഛിന്നഗ്രത്തെ കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിരുന്നില്ല, പകരം, 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ലോകമെമ്പാടുമുള്ള പാറകളിൽ ഇറിഡിയത്തിന്റെ നേരിയ പാളി ശാസ്ത്രജ്ഞർ കണ്ടെത്തി. ഇറിഡിയം എന്നത് ഭൂമിയിൽ കാണാനിടയില്ലാത്തതും, എന്നാൽ, ഛിന്നഗ്രഹങ്ങളിൽ കാണപ്പെടുന്നതുമായ രാസപദാർത്ഥമാണ്.
Discussion about this post