ന്യൂഡൽഹി: പൊതുമേഖല കമ്പനിയായ ബിഎസ്പൻഎല്ലിന്റെ 4ജി വ്യാപനം കുതിച്ചുയരുന്നതായി റിപ്പോർട്ട്. ബിഎസ്എൻഎൽ 15,000 4ജി ടവറുകൾ സ്ഥാപിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇപ്പോൾ 4ജി സൈറ്റുകളുടെ എണ്ണം പിന്നിട്ടുവെന്നാണ് വിവരം.
രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4ജി സേവനം അവരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ട്രയൽ കമ്പനി നടത്തിയിരുന്നു. പരീക്ഷണം തൃപ്തികരമായി തോന്നിയതിനെ തുടർന്നാണ് സേവനം വ്യാപിപ്പിക്കാൻ തീരുമാനമായത്. ഇനി ചില ട്രയലുകൾ കൂടി നടത്തിയതിന് പിന്നാലെ വൈകാതെ 4ജി അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
ഈ മാസം ആദ്യം 15000 സൈറ്റുകളാണ് പൂർത്തീകരിച്ചിരുന്നത്. ഈ മാസം അവസാനത്തോടെ ഇത് 25000 ആയി ഉയർന്നു. 4ജിയിലേക്ക് ആളുകളെ അപ്പ്ഗ്രഡ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
Discussion about this post