ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്പെഷ്യൽ രാഖിയുമായി സ്കൂൾ വിദ്യാർത്ഥികൾ.പ്രധാനമന്ത്രിയുടെ കൈത്തണ്ടയിൽ രാഖി കെട്ടാൻ ഡൽഹിയിലെ ഒരു കൂട്ടം സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് അസുലഭ അവസരം ലഭിച്ചത്. പ്രധാനമന്ത്രിയ്ക്ക് ചുറ്റും കൂടിയ കുട്ടികൾ കുശലം പറഞ്ഞും കുറുമ്പ് കാട്ടിയും സമയം ചെലവഴിച്ചപ്പോൾ കുട്ടികളുടെ പ്രിയപ്പെട്ട അപ്പൂപ്പനായി മോദി മാറി.
സഹോദരീ സഹോദരന്‍മാര്‍ തമ്മിലുള്ള അപാരമായ സ്‌നേഹത്തിന്റെ പ്രതീകമാണ് രക്ഷാബന്ധന്‍ ഉത്സവമെന്ന് മോദി പറഞ്ഞു. ഈ സുദിനം എല്ലാവരുടെയും ബന്ധങ്ങളില്‍ പുതിയ മധുരവും ജീവിതത്തില്‍ ഐശ്യര്വവും സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെയെന്നും മോദി എക്‌സില്‍ കുറിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്തവണ മധുരയിലെ വൃന്ദാവനത്തിൽ നിന്നുള്ള പ്രത്യേക രാഖി സമ്മാനമായി ലഭിച്ചു.. മാ ശാരദാ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ അവിടുത്തെ വിധവകളാണ് ശ്രീരാമന്റെയും, ശ്രീകൃഷ്‌ണന്റെയും, മോദിയുടെയും ചിത്രങ്ങളുള്ള രാഖി രൂപകൽപന ചെയ്‌തത്.
Discussion about this post