നല്ല കറുത്ത ഇടതൂർന്ന മുടിയിഴകൾ എല്ലാവരുടെയും ആഗ്രഹമാണ്. ഈ ആഗ്രഹം സാദ്ധ്യമാക്കാൻ നമ്മെ സഹായിക്കുന്ന വസ്തുവാണ് റോസ് മേരി. പതിവായി റോസ് മേരി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അത് പോലെ മുടി തഴച്ച് വളരാനും റോസ് മേരി സഹായിക്കും. മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും വേണ്ടി നിർമ്മിയ്ക്കുന്ന എല്ലാ വസ്തുക്കളിലും പ്രധാന ഘടകമാണ് റോസ് മേരി.
റോസ് മേരിയുടെ ഓയിലും റോസ് മേരി വാട്ടറുമാണ് പ്രധാനമായും മുടി നന്നായി വളരാൻ നാം ഉപയോഗിക്കാറുള്ളത്. ഇന്ന് നിരവധി കമ്പനികളുടെ ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ പലപ്പോഴും ഇവ വാങ്ങാൻ വലിയ വിലയാണ് നമുക്ക് നൽകേണ്ടിവരിക. ചില ഉത്പന്നങ്ങൾ ആകട്ടെ വിചാരിച്ചത്ര ഫലം തന്നുവെന്നും വരില്ല. ഒന്ന് മനസുവച്ചാൽ ഈ റോസ് മേരി വാട്ടർ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.
വെള്ളവും റോസ് മേരി ഇലകളും മാത്രമാണ് റോസ് മേരി വാട്ടർ ഉണ്ടാക്കാനായി നമുക്ക് വേണ്ടത്. ആദ്യം ഒരു കപ്പിൽ നൂറ് മില്ലീലിറ്റർ വെള്ളം കൃത്യമായി അളന്ന് എടുക്കണം. ശേഷം ഇത് തിളപ്പിയ്ക്കാം. നന്നായി തിളച്ചു കഴിഞ്ഞാൽ തീ ചുരുക്കി വയ്ക്കുക. ശേഷം ഇതിലേക്ക് മൂന്ന് റോസ് മേരി ഇലകൾ ഇടാം. ഇതിന് ശേഷം സിമ്മിലിട്ട് 15 മിനിറ്റ് നേരം വെള്ളം ചൂടാക്കം. ശേഷം തീ ഓഫ് ചെയ്യുക. ഒരു മണിക്കൂർ നേരം ഈ വെള്ളം ഇങ്ങിനെ തന്നെ വയ്ക്കുക. റോസ് മേരി ഇലയിൽ നിന്നുള്ള പോഷകങ്ങൾ വെള്ളവുമായി പൂർണമായും കലരുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ വയ്ക്കുന്നത്. ശേഷം ഇത് സ്പ്രേ ബോട്ടിലിൽ ഒഴിച്ച് ഉപയോഗിക്കാം.
വെള്ളമാണെങ്കിലും റോസ് മേരി ഇലകൾ ആണെങ്കിലും അളവ് കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം. ഇതിൽ വ്യത്യാസം വന്നാൽ ഗുണത്തിന് പകരം ദോഷമായിരിക്കും ഉണ്ടാകുക.
Discussion about this post