എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് ഏത് തരത്തിലാണ് ബാധിക്കുന്നത് എന്നോ ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടത് എന്നോ ധാരണയില്ല എന്ന് അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച ശേഷം ഇതിനെ പറ്റി പ്രതികരിക്കാം. അമ്മ ഷോ റിഹേഴ്‌സൽ തിരക്കിലാണ് ഞങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.
അമ്മ ഇപ്പോൾ ഒന്നും തന്നെ പ്രതികരിക്കുന്നില്ല. മറ്റ് സംഘടനകളുമായി ചേർന്ന് ആലോചിച്ച് ശേഷമേ അമ്മ പ്രതികരിക്കുകയുള്ളൂ. വളരെ സെൻസിറ്റീവായി കൈകാര്യം ചെയ്യേണ്ട വിഷയമാണിത് എന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി.
എന്ത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടതെന്നും ആർക്കെതിരെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. എന്തെങ്കിലും അറിഞ്ഞ് പ്രതികരിക്കാൻ സാധിക്കില്ലെന്നും സിദ്ധിഖ് പറഞ്ഞു. മനരവധി പേജുകൾ ഉള്ള റിപ്പോർട്ടാണിത്. അതിൽ ചില ഭാഗങ്ങൾ മാത്രമാണ് ചാനലുകൾ പുറത്ത് വിടുന്നത്. അതുകൊണ്ട് തന്നെ നന്നായി പഠിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാം. എല്ലാം പഠിച്ച ശേഷം ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യും.
ഞാൻ ജൂനിയർ ആർടിസ്റ്റായി വന്നയാളാണ്. പൊള്ളാച്ചിയിൽ ഒക്കെ ഷൂട്ടിംഗ് സൈറ്റിൽ ഡ്രസ് മാറികൊണ്ടിരുന്നത് സാരി മറച്ചിട്ടാണെന്ന് വാണി പറഞ്ഞ് കേട്ടിട്ടുണ്ട്. അന്നത്തെ കാലം അതാണല്ലോ. ഇന്നാണല്ലോ കാരവൻ ഒക്കെ വന്നത്. ഇന്നും സൗകര്യം ചെയ്തുകൊടുത്തില്ലെങ്കിൽ അത് തെറ്റാണ്. റിപ്പോർട്ട് മനസ്സിലാക്കിയ ശേഷം പ്രതികരിക്കാം’, നടൻ ബാബു രാജും പ്രതികരിച്ചു.
Discussion about this post