തിരുവനന്തപുരം: സിനിമാ പ്രേമികളെ ഞെട്ടിച്ചു കൊണ്ട് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്.സ്വയം ടൈപ്പ് ചെയ്താണ് ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.വിശ്വാസ്യതയുള്ള സ്റ്റെനോഗ്രാഫറെ കിട്ടാത്തതും വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കാനും വേണ്ടിയാണ് ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് സ്വയം ടൈപ്പ് ചെയ്ത് തയ്യാറാക്കിയത്.
സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ റിപ്പോർട്ടിന് 233 പേജുകളാണുള്ളത്. ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറിയിട്ടില്ല. ആളുകളെ തിരിച്ചറിയുന്ന വിവരങ്ങളും റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കി. 49 ാം പേജിലെ 96 ാം പാരഗ്രാഫ്, 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും വെളിപ്പെടുത്തിയിട്ടില്ല. റിപ്പോർട്ടിന്‍റെ അനുബന്ധവും പുറത്തുവിട്ടില്ല.
Discussion about this post