പാർതെനോജെനെസീസ് എന്താണന്ന് അറിയോ..? വേറെ ഒന്നുമല്ല. ഇണചേരാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന ജീവികളെയാണ് പാർതെനോജെനെസീസ് എന്ന് പറയുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി – ശാസ്ത്രജ്ഞരെ ഏറെ കൗതുകം കൊള്ളിക്കുന്നതാണ് പാർത്തെനൊജെനസിസ് എന്ന പ്രതിഭാസം.
ഇങ്ങനെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെല്ലാം ഒരേ ലിംഗത്തിലുള്ളവയായിരിക്കും. ഇത്തരത്തിൽ ഇണചേരാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന ഏതാനും ജീവികളെ നമുക്ക് പരിചയപ്പെടാം.
കൊമോഡോ ഡ്രാഗൺ
ലോകത്തിലെ ഏറ്റവും മാരകമായ ഉരഗജീവികളിലൊന്നാണ് കൊമോഡോ ഡ്രാഗൺ . ഇവയ്ക്ക് ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയും. യുകെയിലെ ചെസ്റ്റർ മൃഗശാലയിലുണ്ടായിരുന്ന പെൺ കൊമോഡോ ഡ്രാഗൺ ഇണചേരാതെ 25 മുട്ടകൾ ഇട്ടതായി കണ്ടെത്തിയിരുന്നു.
സ്രാവ്
ഇണചേരാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന സ്രാവ് വർഗമാണ് ബോണറ്റ്ഹെഡ് സ്രാവുകൾ. ഒമാഹാസ് ഹെന്റി ഡോർലി സൂ ആൻഡ് അക്വേറിയത്തിൽ പെൺ ബോണറ്റ്ഹെഡ് ഇണ ചേരാതെ തന്നെ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു.
കാലിഫോർണിയ കോൺഡോർസ്
കഴുകന്റെ വർഗത്തിൽപ്പെടുന്നവയാണ് കാലിഫോർണിയ കോൺഡോർസ് . ഇവ ഇണചേരാതെ തന്നെ കുഞ്ഞിന് ജന്മം നൽകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സാൻഡിയാഗോ മൃഗശാലയിൽ പെൺ കാലിഫോർണിയ കോൺടോർസ് ജന്മം നൽകിയിരുന്നു. രണ്ട് ആൺ കുഞ്ഞുങ്ങളിൽ നടത്തിയ ജനിതക പരിശോധനയിൽ അമ്മയുടെ ഡിഎൻഎ മാത്രമെ ഉള്ളൂവെന്ന് കണ്ടെത്തുകയും ചെയ്തു.
ചുള്ളിപ്രാണി
തിമേമ എന്ന വർഗത്തിൽപ്പെട്ടവയാണ് ചുള്ളിപ്രാണി . പാർതെനോജെനെസീസിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ വർഗജീവികളിൽ ഇണചേരാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് സാധാരണകാര്യമാണെങ്കിലും പരിസ്ഥിതിയിലെ മാറ്റം ഇതിന് തടസ്സമാകുന്നുണ്ട്.
മുതല
ഇണചേരാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിവുള്ള ജീവികളിലൊന്നാണ് മുതല. ബീജസംയോഗനം നടക്കാതെ തന്നെ മുട്ട ഭ്രൂണമായി മാറുന്നത് ഇവയിൽ സാധാരണയാണ്. അതേസമയം, ഇത് മുതലയിൽ അപൂർവമാണ് സംഭവിക്കുന്നത്.
കുരുടൻ പാമ്പ്
ബ്രാഹ്‌മണി കുരുടി എന്നും അറിയപ്പെടുന്നവയാണ് കുരുടൻ പാമ്പ് . പാർതെനോജെനെസിസിലൂടെ മാത്രമാണ് ഇവ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്.
ജലകടരി (ടാർഡിഗ്രേഡ്സ്)
സൂക്ഷ്മജലജീവികളാണ് ഇവ. ഇവയ്ക്ക് പങ്കാളിയുമായി ഇണചേർന്നും അല്ലാതെയും കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയും.
പാമ്പ്, പല്ലികൾ മുതലായവയുടെ ചില ഇനങ്ങളിലും ഇണചേരാതെ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാറുണ്ട്. ദിനോസറുകളും ഇത്തരത്തിൽ കുഞ്ഞിന് ജന്മം നൽകിയിരുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post