തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യവിതരണക്കിറ്റിൽ ഇക്കുറി രണ്ട് ഉത്പന്നങ്ങൾ കുറവ്. ഇക്കുറി തുണി സഞ്ചിയുൾപ്പെടെ 13 ഇന കിറ്റാണ് സർക്കാർ വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിൽ 15 ഇനങ്ങൾ നൽകിയിരുന്നു. ഓണക്കിറ്റ് വിതരണം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എവൈ കാർഡുടമകൾക്ക് മാത്രമാണ് ഇക്കുറി കിറ്റി വിതരണം ചെയ്യുക. ആറ് ലക്ഷം പേരാണ് കേരളത്തിൽ മഞ്ഞകാർഡ് ഉടമകളായി ഉള്ളത്. 36 കോടി രൂപ ചിലവിലാണ് ഇവർക്ക് കിറ്റ് നൽകുന്നത്. സപ്ലൈകോയുടെ ഓണ വിപണികൾ അടുത്ത മാസം ആറ് മുതൽ ആരംഭിക്കും. മുൻ വർഷങ്ങൾക്ക് സമാനമായ രീതിയിൽ ജൈവ പച്ചക്കറിയും ഓണം ഫെയറും ഒരുക്കും. സപ്ലൈകോ മാവേലി സ്‌റ്റോറുകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ ഇക്കുറി ഉണ്ടാകില്ല. കേരളത്തിൽ ഖാദി ഉത്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന് തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് നൽകിവരുന്നുണ്ടെന്നും മഖ്യമന്ത്രി അറിയിച്ചു.
Discussion about this post