സൗന്ദര്യ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറിൽ പോവാത്ത ആളുകൾ നമുക്കിടയിൽ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. തലമുടി മുതൽ കാലിലെ നഖം വരെ പാർലറിൽ പോയി നമ്മളൊക്കെ മിനുക്കാറുണ്ട്. ഇത്തരം മിനുക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കയ്യുകളുടെയും കാൽപ്പാദങ്ങളുടെയും ഭംഗിയാക്കൽ. ബ്യൂട്ടിപാർലറുകളിൽ കാൽപ്പാദം ഭംഗിയാക്കലിനെ പെഡിക്യൂർ എന്നാണ് പറയാറ്.
ഒരു തവണയെങ്കിലും പെഡിക്യൂർ ചെയ്യാത്തവർ നമുക്കിടയിൽ ചുരുക്കം ആയിരിക്കും. ചിലരാണെങ്കിൽ സ്ഥിരമായി ഇത് ചെയ്യുന്നവരാണ്. എന്നാൽ, പെഡിക്യൂർ ചെയ്യുന്നവർക്ക് കാലിൽ ഫംഗൽ ഇൻഫെക്ഷൻ വരാൻ സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ദർ പറയുന്നു.
ഫ്ളോറിഡയിലെ ഒരു സ്ത്രീക്ക് ഇത്തരത്തിൽ സ്വന്തം കാൽ തന്നെ നഷ്ടപ്പെട്ടിരുന്നു. 2020ലാണ് പെഡിക്യൂർ ചെയ്തതിനെ തുടർന്ന് ഇവർക്ക് കാലിൽ അണുബാധയുണ്ടായത്. കാലിൽ ഉണ്ടായ ഈ അണുബാധ വഷളാകുകയും തുടർന്ന് കാൽ മുറിച്ച് മാറ്റേണ്ടി വരുകയും ചെയ്തു. എന്നാൽ, ബ്യൂട്ടിപാർലറിനെതിരെ ഇവർ നിയമ പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ബ്യൂട്ടിപർലറുകളിലോ വീടുകളിലോ പെഡിക്യൂർ ചെയ്യുമ്പോൾ നിങ്ങൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പെഡിക്യൂർ ചെയ്യുന്ന ഉപകരണങ്ങളും ടബ്ബുകളും വൃത്തിയുള്ളതല്ലെങ്കിൽ നിങ്ങളുടെ കാലുകളിൽ ഫംഗൽ ഇൻഫെക്ഷൻ ഉണ്ടായേക്കാം. വൃത്തിയില്ലാത്ത കൈകളും കയ്യുകളും ഇത്തരത്തിൽ അണുബാധയ്ക്ക് കാരണമാകും. നിരവധി പേരാണ് ഒരു ദിവസം ബ്യൂട്ടിപാർലറിൽ വരുന്നത്. ഇവരിൽ പലരും ചർമ പ്രശ്‌നങ്ങൾ ഉള്ളവരാകും. ഇവർക്ക് ഉപയോഗിച്ച ടബ്ബുകളും മറ്റു വസ്തുക്കളും ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കിയില്ലെങ്കിൽ നിങ്ങൾക്കും ഈ ചർമ പ്രശ്‌നങ്ങൾ പിടിപെടാം.
പെഡിക്യൂർ ചെയ്യുമ്പോൾ കാൽ നഖങ്ങളിൽ മാത്രമല്ല, രക്തത്തിലൂടെയും രോഗം പകരാൻ സാധ്യതകൾ ഏറെയാണ്. പ്രത്യേകിച്ച്, കാൽപ്പാത്തിനടിയിലെ തൊലി ഉരച്ചു കളയുക, മുറിയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോഹ ഓരോ ഉപയോഗത്തിന് ശേഷവും ഇത് അണുവിമുക്തമാക്കണം. ഇല്ലെങ്കിൽ കാൽപാദത്തിലൂടെയും രക്തത്തിലൂടെയുമെല്ലാം രോഗം പടരാൻ സാധ്യതയുണ്ട്.
പ്രമേഹ രോഗികൾ പൈഡിക്യൂർ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹ രോഗികൾക്ക് രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. അതിനാൽ തന്നെ ഇത്തരക്കാർക്ക് രോഗം പകരാൻ സാധ്യത വളരെ കൂടുതലാണ്.
Discussion about this post