ബോളിവുഡ് നടന് സല്മാന്ഖാന് തന്റെ അംഗരക്ഷനെ അടിച്ചെന്ന് റിപ്പോര്‍ട്ട്. നടി പ്രീതി സിന്റയുടെ ജന്മദിനാഘോഷ പാര്‍ട്ടിയില്‍ വെച്ച് തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകനെ തള്ളി മാറ്റിയതിനാണ് സല്മാന് അംഗരക്ഷനെ കൈകോണ്ടടിച്ചതെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
പാര്‍ട്ടി കഴിഞ്ഞ് പോകാന്‍ ഒരുങ്ങുമ്പോള്‍ പുറത്തേക്ക് വരികയായിരുന്ന ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സൂസെന് ഖാനേയും പ്രീതി സിന്റയേയും കാണനായി സല്മാന് വരുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്.
നേരത്തേ മാധ്യമ പ്രവര്‍ത്തകനെ അംഗരക്ഷകന് കൈകാര്യം ചെയ്തതിന്റെ പേരില്‍ താരത്തെ മാധ്യമങ്ങള്‍ ബഹിഷ്ക്കരിച്ചിരുന്നു. ഇത്തരം കാര്യം വീണ്ടും ആവര്‍ത്തിച്ചതാണ് താരത്തെ രോഷാകുലനാക്കിയതെന്നാണ് സൂചന.
Discussion about this post