ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളിലൊന്നാണ് ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ അമരത്തേക്ക് പുതിയ തലമുറ കാൽവെയ്പ്പ് നടത്തിയിരിക്കുകയാണ്. ഇതിൽ വ്യവസായ രംഗം ഉറ്റു നോക്കുന്നത് രത്തൻ ടാറ്റയുടെ അർദ്ധ സഹോദരനായ നോയൽ ടാറ്റയുടെ മകനും 32കാരനുമായ നെവിൽ ടാറ്റയെ ആണ്. ടാറ്റയുടെ റീടെയിൽ കമ്പനിയായ ട്രെന്റിന് കീഴിലുള്ള ഹൈപ്പർമാർക്കറ്റ് ഡിവിഷനായ സ്റ്റാർ ബസാറിന്റെ മേധാവിയായി ചുമതല ഏറ്റെടുത്തിരിക്കുകയാണ് നെവിൽ ടാറ്റ.
ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ ചുമതലയിലുള്ള റിലയൻസ് റീടെയിലിന് വെല്ലുവിളിയാകാനാണ് ടാറ്റ ഗ്രൂപ്പിന്റെ ശ്രമം. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് അധികം കടന്നു വരാത്ത ഈ ചുറുചുറുക്കുള്ള യുവാവ് റിലയൻസിനെ കടത്തിവെട്ടുവെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തേക്ക് കടന്നുവന്നിരിക്കുന്നത്.
ബിസിനസിൽ പൂർണ ശ്രദ്ധ കൊടുത്തുള്ളതാണ് നെവിൽ ടാറ്റയുടെ ജീവിതം. 2016ൽ ടാറ്റ ഗ്രൂപ്പിൽ ചേർന്നെങ്കിലും അധികം എവിടെയും പറഞ്ഞുകേൾക്കാത്ത പേരാണ് നെവിലിന്റേത്. ട്രെന്റ് ലിമിറ്റഡിന്റെ പാക്കേജ് ഫുഡ് ആൻഡ് ബിവറേജസ് ഡിവിഷനിൽ തുടക്കം കുറിച്ച നെവിൽ ഇന്ത്യയിലെ വലിയ അപ്പാരൽ ബ്രാൻഡായ സുഡിയോയിൽ ചുമതല വഹിച്ചിട്ടുണ്ട്.
നെവിലിന്റെ സഹോദരിമാരും ടാറ്റ ഗ്രൂപ്പിന്റെ ബിസിനസുകൾ കൈാര്യം ചെയ്യുന്നുണ്ട്. ടാറ്റയുടെ ഈ തലമുറ മാറ്റം ബിസിനസ് രംഗത്ത് വൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post