ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിൽ. വൈകീട്ട് 5.20 ഓടെ അദ്ദേഹം വാഴ്‌സയിൽ വിമാനം ഇറങ്ങി. 45 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള പ്രധാന മന്ത്രി പോളണ്ടിൽ എത്തുന്നത്.
വാഴ്‌സയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണം ആയിരുന്നു പോളണ്ടിലെ അധികൃതർ നൽകിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ ഇന്ത്യക്കാരും വിമാനത്താവളത്തിൽ എത്തിയിരുന്നു. കൈക്കുഞ്ഞുങ്ങളെയും ഏന്തിയാണ് പ്രധാനമന്ത്രിയെ കാണാൻ ഇവർ എത്തിയത്. ഇവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ദേശീയ പതാകയും കൈകളിൽ ഏന്തി ഭാരത് മാതാ കി ജയ് വിളിച്ചായിരുന്നു ഇന്ത്യൻ സമൂഹം മോദിയെ വരവേറ്റത്.
Discussion about this post