നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്ന ശീലമാണ് മദ്യപാനം എന്നത്. എന്നാൽ ദൂഷ്യഫലങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ ഈ ശീലം പിന്തുടരുന്നവരാണ് എല്ലാവരും. ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ മദ്യം ഉപയോഗിക്കാറുണ്ട്. ചെറിയ അളവിൽ ആൽക്കഹോൾ ശരീരത്തിൽ എത്തുന്നത് വലിയ ദോഷം ചെയ്യാറില്ല. എന്നാൽ ദീർഘനാൾ കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് ഗുണകരമല്ല. പലവിധ അസുഖങ്ങൾ ആയിരിക്കും ഇതേ തുടർന്ന് ഉണ്ടാകുക.
മദ്യപാനം നമ്മുടെ ശരീരത്തെ ദോഷമായി ബാധിക്കാൻ തുടങ്ങിയാൽ ചില ലക്ഷണങ്ങൾ പ്രകടമാകും. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മദ്യപാന ശീലം അവസാനിപ്പിക്കണം. അല്ലെങ്കിൽ നമ്മുടെ ജീവൻ തന്നെ അപകടത്തിലായേക്കാം.
മദ്യം നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നുവെങ്കിൽ അതിനർത്ഥം മദ്യപാനം നിർത്താൻ സമയമായി എന്നാണ്. മദ്യം കഴിച്ച ശേഷം ഉറക്കം വരാതിരിക്കുക, വൈകി ഉറങ്ങുക എന്നീ ലക്ഷണങ്ങൾ പ്രകടമായാൽ മദ്യപാനം ഉപേക്ഷിക്കണം.
മദ്യം കഴിച്ച ശേഷം വയർ വീർത്തപോലെ അനുഭവപ്പെടുന്നു എങ്കിൽ മദ്യപാനം അവസാനിപ്പണം. മദ്യം നിങ്ങളുടെ ദഹന വ്യവസ്ഥയെ ബാധിക്കുന്നതിന്റെ ലക്ഷണം ആണ് ഇത്. ഈ ലക്ഷണം അവഗണിച്ച് മദ്യപാനം തുടർന്നാൽ അത് ഗുരുതര പ്രത്യാഘാതങ്ങൾ ആണ് ഉണ്ടാക്കുക.
മദ്യം കഴിക്കുമ്പോൾ പല്ലിന് പ്രശ്‌നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ മദ്യപാനം അവസാനിപ്പിക്കണം. മദ്യത്തിന്റെ ഉപയോഗം പല്ലിന്റെ ഇനാമിൽ നഷ്ടപ്പെടുത്തും. പല്ല് വേഗം കേടുവരുന്നതിനും ഇത് കാരണമാകും. ചർമ്മ പ്രശ്‌നങ്ങൾ ്അനുഭവപ്പെടുന്നുവെങ്കിൽ മദ്യപാനം നിർത്തണം.
Discussion about this post