വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന പലരും ആശ്രയിക്കുന്ന ഒന്നാണ് ഇൻർമിറ്റന്റ് ഫാസ്റ്റിംഗ്. ഇടവിട്ടുള്ള ഉപവാസമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു രാത്രിക്കും പകലിനും ഇടയിൽ ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന നീണ്ട ഇടവേളയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എന്നത്. കൃത്യമായ ഇടവേളകളിൽ മാത്രം ഭക്ഷണം കഴിക്കുകയും ബാക്കി സമയങ്ങളിൽ ഉപവാസം എടുക്കുന്നതുമാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്.
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ഇൻർർമിറ്റന്റ് ഫാസ്റ്റിംഗ് എങ്കിലും സ്ത്രീകൾക്ക് അനാരോഗ്യകരമായ ഫാസ്റ്റിംഗ് രീതിയാണ് ഇത്. സ്ത്രീകൾ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് എടുക്കുന്നത് അവരുടെ ആർത്തവ ചക്രത്തെ ദോഷകരമായി ബാധിക്കുമെന്നതാണ് പഠനങ്ങൾ പറയുന്നത്. ക്രമരഹിതമായ ആർത്തവം, അണ്ഡോത്പാദനം വൈകുക, ആർത്തവം ഇല്ലാതാവുക എന്നിവയ്ക്ക് ഇത് കാരണമാകും.
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ആർത്തവ ചക്രത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുന്നു. കുറഞ്ഞ കലോറി ഉപഭോഗം, നീണ്ട് നിൽക്കുന്ന ഉപവാസം എന്നിവയിൽ നിന്നും ഉണ്ടാകുന്ന സമ്മർദ്ദം ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹൈപ്പോത്തലാമസിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇത് അണ്ഡോത്പാദനം വൈകിപ്പിക്കാനും ക്രമമല്ലാത്ത ആർത്തവത്തിനും കാരണമായേക്കും.
കഠനമായ ഫാസ്റ്റിംഗ് എടുക്കുന്നവർക്ക് ഒരുപക്ഷേ, തീരെ ആർത്തവം ഇല്ലാത്ത അവസ്ഥയും ഉണ്ടാകാം. ഇടവിട്ടുള്ള ഉപവാസം, പ്രീ മെൻസ്ട്രൽ സിൻഡ്രോം അഥവ പിസിഒഎസിന് കാരണമാകും. ഇവരിൽ മൂഡ്‌സ്വിംഗ്‌സ്, ശരീരഭാരം വർദ്ധിക്കൽ, ക്ഷീണം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടാം.
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് അണ്ഡോത്പാദനത്തെ ബാധിക്കുന്നത് സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെയും ബാധിക്കുന്നു. കലോറി കുറയുകയും അപര്യാപ്തമായ ഉർജ ലഭ്യതയും പ്രത്യുത്പാദന പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Discussion about this post