മുംബൈ: കോളേജ് വിദ്യാർത്ഥികൾക്കായി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 10 ലക്ഷം രൂപയാണ് സമ്മാനത്തുക.ബിരുദതലത്തിലുള്ള കോളേജ് വിദ്യാർത്ഥികൾക്കാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ അവസരം നൽകുന്നത്. ആർബിഐയുടെ 90-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ദേശീയതല മത്സരമാണിത്.
പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആയിരിക്കും മത്സരത്തിൽ ഉണ്ടാകുക. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പിന്നീട് ദേശീയ തലത്തിലും മത്സരങ്ങൾ നടക്കും. ഓൺലൈൻ ആയാണ് മത്സരങ്ങൾ നടക്കുക.
ഈ ആർബിഐ 90 ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സമ്മാനത്തുക അറിയാം.
ഒന്നാം സമ്മാനം 10 ലക്ഷം രൂപ
രണ്ടാം സമ്മാനം 8 ലക്ഷം രൂപ
മൂന്നാം സമ്മാനം 6 ലക്ഷം രൂപ
ഓരോ മേഖല അനുസരിച്ചുള്ള സമ്മാന തുക
ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
രണ്ടാം സമ്മാനം നാല് ലക്ഷം രൂപ
മൂന്നാം സമ്മാനം മൂന്ന് ലക്ഷം രൂപ
സംസ്ഥാനതല ക്വിസ് മത്സരത്തിൽ സമ്മാന തുക
ഒന്നാം സമ്മാനം 2 ലക്ഷം രൂപ
രണ്ടാം സമ്മാനം ഒന്നര ലക്ഷം രൂപ
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ
ക്വിസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് https://www.rbi90quiz.in/ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
Discussion about this post