തിരുവനന്തപുരം:സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പൂർണ്ണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് ആധാരമാക്കിയ തെളിവുകളും ഹാജരാക്കണമെന്നും പ്രതികളെയടക്കം വിളിച്ചു വരുത്തണമെന്നും റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡി.ജി.പിയ്ക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങൾ. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഇപ്പോൾ സർക്കാരിന് കൈമാറിയിരിക്കുന്ന റിപ്പോർട്ട് പ്രകാരം കേസ് എടുക്കാൻ കഴിയില്ലെന്ന് പോലീസ് ഡിപ്പാർട്മെന്റിൽ അടക്കം അഭിപ്രായമുണ്ടായിരുന്നു. പര്യാപ്തമായ തെളിവുകളും പീഡിപ്പിച്ചയാളുടെ പേരുകളും പുറത്ത് വന്നാൽ മാത്രമേ അധികൃതർക്ക് കൃത്യമായ നടപടികൾ എടുക്കാൻ സാധിക്കുകയുള്ളൂ.
Discussion about this post