ബഹിരാകാശത്തെ വിവരങ്ങൾ എപ്പോഴും രഹസ്യങ്ങൾ നിറഞ്ഞതാണ്. ആ രഹസ്യങ്ങൾ അറിയാൻ എല്ലാവർക്കും വളരെ കൗതുകമാണ്. എന്നാൽ ഇപ്പോഴിതാ പ്ലാനറ്റ് 9 പദ്ധതിയിൽ ഉൾപ്പെട്ട പൗര ശാസ്ത്രജ്ഞർ അസാധാരണമായ ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ്. മണിക്കൂറിൽ 1 ദശലക്ഷം മൈൽ വേഗതയിൽ ബഹിരാകാശത്ത് പാഞ്ഞുപോകുന്ന ഒരു അജ്ഞാത വസ്തുവിനെ കണ്ടുപിടിച്ചിരിക്കുകയാണ്.
പുതിയ ഗ്രഹങ്ങളെയോ ആകാശ പ്രതിഭാസങ്ങളോ ബഹിരാകാശത്ത് നടക്കുന്നുണ്ടോ എന്ന് തിരയുന്നതിനിടയിലാണ് ഗവേഷകർ കണ്ടുപിടിച്ചത്. ഗവേഷകർ CWISE J1249 എന്ന പേര് കൊടുക്കുകയും ചെയ്തു. വളരെ പഴക്കമുള്ളവയാണ് ഇവ. നമ്മുടെ ഗാലക്‌സിയിലെ ആദ്യ തലമുറയിലെ നക്ഷത്രങ്ങളിൽ ഒന്നിൽ നിന്നായിരിക്കാം ഇത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
എന്തുകൊണ്ടാണ് ഈ വസ്തു ഇത്ര വേഗത്തിൽ ചലിക്കുന്നത്? കൂടുതൽ വിവരങ്ങൾക്കായി ശാസ്ത്രജ്ഞർ ഗവേഷണം നടത്തിവരികയാണ്. CWISE J1249 യഥാർത്ഥത്തിൽ വെളുത്ത കുള്ളൻ ഉള്ള ഒരു ബൈനറി സിസ്റ്റത്തിൽ നിന്നാണ് വന്നത്. അത് ഒരു സൂപ്പർനോവയായി പിന്നീട് പൊട്ടിത്തെറിച്ചു. മറ്റൊരു സാധ്യത, അത് ഗോളാകൃതിയിലുള്ള ക്ലസ്റ്റർ എന്ന് വിളിക്കപ്പെടുന്ന നക്ഷത്രങ്ങളുടെ ഒരു കൂട്ടത്തിൽ നിന്നായിരിക്കാം എന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post