ഒരു വെറൈറ്റി ആഗ്രഹിക്കാത്തതായി ആരാണ് ഉള്ളത്. അങ്ങനെ വെറൈറ്റികൾ കൊണ്ട് അമ്മാനം ആടുന്ന ആളാണ് മോഡലായ ഉർഫി ജാവേദ്. കൈയിൽ കിട്ടുന്നത് എന്തും ഈ മോഡലിന് വസ്ത്രങ്ങളാണ്. പ്ലാസ്റ്റിക്, പുല്ല്, ബാഗുകൾ, കുപ്പികൾ എന്നിങ്ങനെ എല്ലാതരം വസ്തുക്കളും ഉർഫിക്ക് വസ്ത്രങ്ങളാണ്. എന്തും വസ്ത്രമാക്കി മാറ്റുന്ന ഉർഫിയുടെ അതിരുവിട്ട പരീക്ഷണങ്ങൾ പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെക്കാറുണ്ട് . എന്നിരിന്നാലും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.
ഇപ്പോഴിതാ സ്വന്തം വസ്ത്രം കത്തിച്ചുകൊണ്ട് വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. വരാനിരിക്കുന്ന ഒരു ഷോയുടെ ട്രയൽ ലോഞ്ച് ഇവന്റിൽ വെച്ചാണ് താരത്തിന്റെ തന്നെ വസ്ത്രത്തിന് തീ കൊളുത്തി വ്യത്യസ്തത കൊണ്ടുവന്നിരിക്കുന്നത്. ഷോയുടെ പേര് വെളിപ്പെടുത്തുന്ന സമയത്ത് സന്തോഷത്തിൽ ക്ലാപ്പ് ചെയ്യുന്ന അവസരത്തിലാണ് വസ്ത്രത്തിൽ തീ പടരുന്നത്. ഇതിലൂടെ ഉർഫിയ്ക്ക് ഇനിയും വ്യത്യസ്ത ഫാഷൻ സങ്കല്പങ്ങളിലൂടെ ആളുകളെ അമ്പരിപ്പിക്കാൻ കഴിയുമെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്.
ഇതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഞാൻ എന്റെ കൺപീലികളും പുരികവും കത്തിച്ചു, അത് എനിക്ക് ഗുണം ചെയ്തു എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വീഡിയോക്ക് നിരവധി കമ്മന്റുകളാണ് ആരാധകർ കുറിക്കുന്നത്. ധീരമായ പ്രകടനം , മജിഷ്യൻ ഉർഫി’, ഖത്രോൺ കെ ഖിലാഡി എന്നിങ്ങനെ നീണ്ടുപോവുന്നു കമ്മന്റുകൾ.
Discussion about this post