ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ചതോടെ അറുതിയായത് കാലങ്ങളായി വിമാനത്താവള അധികൃതര്‍ നേരിട്ടിരുന്ന വലിയ വെല്ലുവിളിക്ക്. ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായാണ് കേന്ദ്ര സർക്കാർ കുറച്ചത്. ഈ തീരുമാനം നടപ്പിലായതോടെ തീരുമാനം നടപ്പിലായതോടെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടു കൂടി സ്വർണ്ണ കടത്തിലൂടെ ലഭിച്ചിരുന്ന ലാഭം മൂന്നിലൊന്നായി കുറഞ്ഞതോടെയാണ് നിരവധിപേര്‍ പരിപാടി നിർത്തിയത്.
കള്ളക്കടത്ത് കുറഞ്ഞതിനൊപ്പം തന്നെ ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലെ സ്വര്‍ണ വ്യാപാരത്തിലും കുറവ് സംഭവിച്ചിട്ടുണ്ട് എന്നതാണ് രസകരമായ വസ്തുത . ഗള്‍ഫിലെ സ്വര്‍ണ വ്യാപാരം 20 ശതമാനം വരെയാണ് ഇടിവ് നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
Discussion about this post