മൊബൈൽ ഡാറ്റയോട് ആളുകളെ ഇത്രമേൽ അഡിക്ടഡ് ആക്കി മാറ്റാന കാരണം, മുകേഷ് അംബാനിയുടെ ജിയോ തന്നെയാണ്. സൗജന്യ ഡാറ്റ എന്ന നിലയിൽ ആരംഭിച്ച ജിയോ സിമ്മിന്റെ സർവീസുകളെയാണ് ഇപ്പോൾ ഭൂരിഭാഗം മൊബൈൽ ഉപയോക്താക്കളും ആശ്രയിക്കുന്നത്. ജിയോ ആരംഭിക്കുന്നത് വരെ വളരെ പിശുക്കിയായിരുന്നു നമ്മളെല്ലാം ഡാറ്റ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അൺലിമിറ്റഡ് കിട്ടിയാലും മതിയാവാത്ത അവസ്ഥയിലേയ്ക്ക് എല്ലാവരും എത്തിയിരിക്കുന്നു.
എന്നാൽ, അടുത്തിടെ ജിയോ സർവീസുകളുടെ ചാർജുകൾ വർദ്ധിപ്പിച്ചത് ഉപയോക്താക്കൾക്ക് വലിയൊരു അടിയായിരുന്നു. എങ്കിലും ജിയോനെറ്റ്‌വർക്കിലുള്ള ആളുകളുടെ പ്രിയം ഇപ്പോഴും വിട്ടുമാറിയില്ല. ജിയോ പ്രേമികളെ നിരാശപ്പെടുത്താത്ത നിരവധി പ്ലാനുകൾ ഇപ്പോഴും ജിയോയിൽ അവശേഷിക്കുന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. ഇത്തരക്കാർക്ക് അറിയാത്ത ഓഫറുകളും ഇതിനിടയിലുണ്ട്. ജിയോയുടെ ഡാറ്റ ബൂസ്റ്ററുകൾ ഏതൊരു ജിയോ ഉപയോക്താവിനെയും തൃപ്തിപ്പെടുത്തുന്നത് തന്നെയാണ്.
എന്തൊക്കെയാണ് ജിയോയുട തകർപ്പൻ ഓഫറുകൾ എന്ന് നോക്കാം… ജിയോയുടെ ബൂസ്റ്റർ പ്ലാനുകളിൽ ഏറ്റവും ജനപ്രിയമായത് 19 രൂപയുടെ ഡാറ്റ ആഡ് ഓൺ തന്നെയാണ്. 1 ജിബി ഡാറ്റയാണ് ഇതിൽ നിങ്ങൾക്ക് ലഭിക്കുക. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങളുടെ നിലവിലെ ജിയോ പ്ലാനിന്റെ വാലിഡിറ്റി ഡാറ്റ ആ1് ഓണിനെയും ബാധിക്കും എന്നതാണ്. മൂൻപ് 15 രൂപയ്ക്കും അതിന് മുൻപ് 11 രൂപയ്ക്കും ലഭ്യമായിരുന്ന പ്ലാൻ ഈ അടുത്താണ് 19 രൂപയായി ഉയർന്നത്. എങ്കിലും ഇപ്പോഴും സാധാരണ യൂസേഴ്‌സിന് വലിയ തട്ടുകേടില്ലാത്ത രീതിയിലയാണ് ഇപ്പോഴത്തെ പ്ലാനും.
മറ്റൊരു പ്ലാൻ ആണ് 29 രൂപയുടേത്. നിലവിലെ നിങ്ങളുടെ പ്ലാനിന്റെ വാലിഡിറ്റിയിൽ തന്നെയാകും ഇതും നിങ്ങൾക്ക് ലഭ്യമാകുക. 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ നിങ്ങൾക്ക് ലഭിക്കുക. ഇതേ രീതിയിൽ തന്നെ ഉപയോക്താവിന് ലഭിക്കുന്ന മറ്റൊരു ബൂസ്റ്റർ ഓഫറാണ് 69 രൂപയുടേത്. 6 ജിബിയാണ് ഈ ഒഫറിൽ നിങ്ങൾക്ക് ലഭിക്കുക. 12 ജിബി ലഭിക്കാൻ 139 രൂപയാണ് നിങ്ങൾ മുടക്കേണ്ടത്.
175 രൂപയ്ക്ക് 10 ജിബി ആഡ് ഓൺ ഡാറ്റ നിങ്ങൾക്ക് ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് ഓഫറിൽ നിന്നും വ്യത്യസ്ഥമായി 28 ദിവസത്തേക്ക് ആയിരിക്കും ഇതിന്റെ വാലിഡിറ്റി. ഈ ഓഫറിൽ 10 ജിബി ഡാറ്റയോടൊപ്പം 11 ഓളം ഒടിടി പ്ലാറ്റ്‌ഫോമുകളിലേയ്ക്കുള്ള സൗജന്യ പ്രവേശനവും നിങ്ങൾക്ക് ലഭിക്കും. ഇനി ഈ സംഭവങ്ങളൊന്നും നിങ്ങൾക്ക് വേണ്ട, ഡറ്റ മാത്രമാണ് വേണ്ടതെങ്കിൽ 139 രൂപയ്ക്ക് റിച്ചാർജ് ചൈയ്താൽ 12 ജിബി ഡാറ്റ നിങ്ങൾക്ക് ലഭിക്കും.
Discussion about this post