ഒരു ആസ്തിയോ വലിയ ബിസിനസ് കാപ്പിറ്റലോ ഇല്ലാതെ ഒരു സംരഭം ആരംഭിക്കുക, അതിൽ നിന്നും നൂറ് മേനി കൊയ്യുക… കേട്ടൽ വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കും. എന്നാൽ, ഇത സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വീട്ടമ്മ.
ഏത് പ്രതിസന്ധികളിലും വിജയിക്കണമെന്നുള്ള ആഗ്രഹവും തന്റേടവുമാണ് ഷാഷ് സോണിയെന്ന വീട്ടമ്മയുടെ ആകെയുള്ള മുതൽക്കൂട്ട്. 1971ലാണ് വെറും 10,000 രൂപ മൂലധനത്തിൽ ഡീപ്പ് ട്രാൻസ്‌പോർട്ട് എന്ന ആശയത്തിന് ഷാഷ് സോണി തുടക്കമിട്ടത്. 1975ഓടെ തന്റെ പ്രവർത്തന മേഖല സിനിമയാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ആ വർഷം, മുംബൈയിലെ മുളുണ്ട് പ്രദേശത്ത് ദീപ് മന്ദിർ സിനിമയ്ക്ക് അവർ തുടക്കമിട്ടു.
ഒരു പതിറ്റാണ്ട് നീണ്ട യാത്രയ്ക്ക് ശേഷം, ഷാഷി മൈസൂരിൽ ഓക്‌സിജൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഗ്യാസ് നിർമാണ പ്ലാന്റ് സ്ഥാപിച്ചു. ഇതായിരുന്നു സാങ്കേതിക മേഖലയിലേക്കുള്ള ഷാഷ് സോണിയുടെ ചുവടുവെയ്പ്പിന് ആധാരം. ഇതിന് പിന്നാലെ, 2005ൽ മൈസൂരു അടിസ്ഥാനമായി ഇസ്‌മോ ലിമിറ്റഡ് എന്ന പേരിൽ സോഫ്റ്റ്‌വെയർ കമ്പനിയും ആരംഭിച്ചു. ഇന്ന് അവർ ഈ കമ്പനിയുടെ ചെയറപേഴ്‌സണാണ്.
ബിസിനസിന് പുറമേ, സാമൂഹിക രംഗത്തും അവർ മുൻനിരയിലാണ്. തൊഴിൽ നിയമനങ്ങൾ, സ്ത്രീകളുടെ വിദ്യഭ്യാസം, പെൻഷൻ പദ്ധതികൾ, ഭിന്നശേഷിക്കാർക്കുള്ള ധനസമാഹാരണം എന്നിവയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡീപ്പ് ജനസേവ സമിതിയിലെ സജീവ അംഗമാണ് ഷാഷി.
വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് പത്മശ്രീ നൽകി രാജ്യം ഇവരെ ആദരിച്ചിരുന്നു. ഇന്ത്യൻ വ്യവസായങ്ങൾക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 1990ൽ വുമൺ ഓഫ് ദി ഇയർ അവാർഡും അവറക്ക് നൽകിയിരുന്നു. 1990ൽ മഹിളാ ഗൗരവ് പുരസ്‌കാരവും ലഭിച്ചു. വർഷങ്ങൾക്ക് മുൻപ് വെറും 10,000 രൂപയ്ക്ക് ആരംഭിച്ച ബിസിനസ് സംരംഭം ഇന്ന് 4100 കോടിയിലാണ് എത്തി നിൽക്കുന്നത്.
Discussion about this post