ബെർലിൻ: ജർമനിയിലെ സോലിങ്കനിൽ ആഘോഷ പരിപാടിക്കിടെ കത്തിയാക്രമണം. മൂന്നു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. നഗര വാർഷികാഘോഷ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. അക്രമി ഒളിവില്‍ പോയി.
പ്രതി ഒറ്റയ്ക്കായിരുന്നെന്നും ആളുകളെ ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. ഇയാളെ പിടികൂടാന്‍ നഗരത്തിൽ പരിശോധന ശക്തമാക്കിയതായും പോലീസ് പറഞ്ഞു. ബോധപൂർവമായ ആക്രമണമാണെന്നാണ് കരുതുന്നതെന്നും ഭീകരാക്രമണമാണോ എന്നതിന് ഇതുവരെ തെളിവുകളില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് പട്രോളിങ് ശക്തമാക്കി.
Discussion about this post