ന്യൂഡൽഹി:വിവാദമായ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിഡൽഹി ലെഫ്റ്റനന്റ് ഗവർണർ . ഡൽഹി റോസ് അവന്യു കോടതിയെ സി.ബി.ഐ ഇന്നലെ അറിയിച്ചതാണിത് . ഇതേ തുടർന്ന് പ്രോസിക്യൂഷൻ അനുമതി ഫയൽ ചെയ്‌തുവെന്നും സി ബി ഐ വ്യക്തമാക്കി. കേജ്‌രിവാളിനെ പ്രതിയാക്കി സി.ബി.ഐ നേരത്തെ അന്തിമ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് ആഗസ്റ്റ് 27ന് വീണ്ടും പരിഗണിക്കും.
അതേസമയം സി.ബി.ഐ അറസ്റ്റിനെതിരെ കേജ്‌രിവാൾ സമർപ്പിച്ച ഹർജി തള്ളണമെന്നും സി.ബി.ഐ സുപ്രീംകോടതിയിൽ വ്യക്തമാക്കി . മദ്യനയത്തിലെ എല്ലാ നിർണായക തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് സി.ബി.ഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാ
Discussion about this post