തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് വിദേശത്ത് നിന്നുള്ള പണം. ലക്ഷക്കണക്കിന് മലയാളികൾ ആണ് ഗൾഫ് നാടുകളിൽ ഉൾപ്പെടെ ജോലി ചെയ്ത് നമ്മുടെ നാട്ടിലേക്ക് പണമയക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മലപ്പുറത്തിനായിരുന്നു വിദേശത്ത് നിന്നും എത്തുന്ന കേരളത്തിലെ ജില്ലയിൽ ഒന്നാം സ്ഥാനം. എന്നാൽ ഈ സ്ഥാനം ഇപ്പോൾ മറ്റൊരു ജില്ല പിടിച്ചെടുത്തിരിക്കുകയാണ്.
മലപ്പുറത്തെ പിന്തള്ളി കൊല്ലം ജില്ലയാണ് ഈ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. വിദേശപണം കൂടുതലായി എത്തുന്ന ജില്ലകളിൽ മലപ്പുറത്തിന് ഇപ്പോൾ രണ്ടാംസ്ഥാനമാണ്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആന്റ് ഡവലെപ്‌മെന്റിന് വേണ്ടി ഗവേഷകനായ എസ് ഇരുദയരാജൻ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ ഉള്ളത്.
2023 ലെ കണക്കുകൾ പ്രകാരം കേരളത്തിലേക്ക് 2,16,893 കോടി രൂപയാണ് വിദേശത്ത് നിന്നും എത്തിയിട്ടുള്ളത്. ഇതിൽ 38,530 കോടി രൂപ എത്തിയത് കൊല്ലത്തേക്കാണ്. 2018 ൽ ഇത് 12,748 കോടി ആയിരുന്നു. ഇതേ വർഷം മലപ്പുറത്ത് 17,524 കോടി രൂപയായിരുന്നു എത്തിയത്. എന്നാൽ ഇത് കഴിഞ്ഞ വർഷം 35,203 ആയി. വിദേശത്ത് നിന്നും പണം എത്തുന്നത് വർദ്ധിച്ചു എങ്കിലും രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കണക്കുകൾ പ്രകാരം വിദേശത്ത് നിന്നും ഏറ്റവും കുറവ് പണം എത്തുന്ന ജില്ല ഇടുക്കിയാണ്.
Discussion about this post